Jun 27, 2025 06:25 AM

തിരുവനന്തപുരം: (truevisionnews.com)നിലമ്പൂർ തോൽവിക്ക് പി വി അൻവർ ഫാക്ടറും കാരണമായെന്ന് വിലയിരുത്തി സിപിഎം. പിവി അൻവർ ഇടത് വഞ്ചകനെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. ഇടത് വോട്ടിൽ ഒരു വിഭാഗം അൻവർ കൊണ്ട് പോയെന്നും വിലയിരുത്തൽ. നിലമ്പൂരിൽ കണക്കുകൂട്ടൽ തെറ്റിയെന്നാണ് സിപിഎം വിലയിരുത്തുന്നത്.

വ്യക്തിപരമായി പതിനായിരത്തോളം വോട്ട് എം സ്വരാജ് പിടിച്ചിട്ടും വോട്ട് ചോർന്നതും പാർട്ടി തോറ്റതും പരിശോധിക്കണമെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തൽ. എംവി ഗോവിന്ദന്റെ ആർഎസ്എസ് ബന്ധ പരാമർശവും സെക്രട്ടേറിയറ്റിൽ വിമർശന വിധേയമായി.

എങ്ങനെ തോറ്റു എന്നതിൽ സ്വയം വിമർശനമാണ് സിപിഎം നേതൃയോഗങ്ങളിൽ നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ കണക്കുകൂട്ടൽ തെറ്റി. ശരിയായ വിലയിരുത്തലുകളില്ലെങ്കിൽ വലിയ തിരിച്ചടികളുണ്ടാകുമെന്ന് പി രാജീവ് ഓർമ്മിപ്പിച്ചു. മികച്ച സ്ഥാനാർത്ഥിയായിരുന്നു എം സ്വരാജ്. പതിനായിരത്തോളം വോട്ട് വീണത് സ്വരാജിന്റെ അക്കൗണ്ടിലാണ്. എന്നിട്ടും ഇടത് വോട്ടിൽ വലിയ ചോർച്ചയുണ്ടായി. ഇക്കാര്യത്തിൽ ഗൗരവമുള്ള പരിശോധന വേണമെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായം ഉയർന്നു.

വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന തോന്നലുണ്ടാക്കിയത് തിരിച്ചടിയായെന്നാണ് എംവി ഗോവിന്ദനെതിരെ ഉയർന്ന വിമർശനം. എളമരം കരീമും പി രാജീനും ഇക്കാര്യം പാർട്ടി നേതൃയോഗത്തിൽ പരാമർശിച്ചു. എം വി ഗോവിന്ദന്റെ പേര് എടുത്ത് പറയാതിരിക്കാനും ഇരുവരും ശ്രദ്ധെവച്ചു. മൈക്ക് കണ്ടാൽ എന്തും വിളിച്ച് പറയരുതെന്ന് നേരത്തെ പാർട്ടി പ്രവർത്തക ശിൽപശാലയിൽ മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനെ താക്കീത് ചെയ്തിരുന്നു.

നിലമ്പൂർ തോൽവിക്ക് കാരണം പി വി അൻവർ ഫാക്ടറും കാരണമായെന്ന് വിലയിരുത്തി സിപിഎം. പിവി അൻവർ ഇടത് വഞ്ചകനെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. ഇടത് വോട്ടിൽ ഒരു വിഭാഗം അൻവർ കൊണ്ട് പോയെന്നും വിലയിരുത്തൽ. നിലമ്പൂരിൽ കണക്കുകൂട്ടൽ തെറ്റിയെന്നാണ് സിപിഎം വിലയിരുത്തുന്നത്. വ്യക്തിപരമായി പതിനായിരത്തോളം വോട്ട് എം സ്വരാജ് പിടിച്ചിട്ടും വോട്ട് ചോർന്നതും പാർട്ടി തോറ്റതും പരിശോധിക്കണമെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തൽ. എംവി ഗോവിന്ദന്റെ ആർഎസ്എസ് ബന്ധ പരാമർശവും സെക്രട്ടേറിയറ്റിൽ വിമർശന വിധേയമായി.

എങ്ങനെ തോറ്റു എന്നതിൽ സ്വയം വിമർശനമാണ് സിപിഎം നേതൃയോഗങ്ങളിൽ നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ കണക്കുകൂട്ടൽ തെറ്റി. ശരിയായ വിലയിരുത്തലുകളില്ലെങ്കിൽ വലിയ തിരിച്ചടികളുണ്ടാകുമെന്ന് പി രാജീവ് ഓർമ്മിപ്പിച്ചു. മികച്ച സ്ഥാനാർത്ഥിയായിരുന്നു എം സ്വരാജ്. പതിനായിരത്തോളം വോട്ട് വീണത് സ്വരാജിന്റെ അക്കൗണ്ടിലാണ്. എന്നിട്ടും ഇടത് വോട്ടിൽ വലിയ ചോർച്ചയുണ്ടായി. ഇക്കാര്യത്തിൽ ഗൗരവമുള്ള പരിശോധന വേണമെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായം ഉയർന്നു.

വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന തോന്നലുണ്ടാക്കിയത് തിരിച്ചടിയായെന്നാണ് എംവി ഗോവിന്ദനെതിരെ ഉയർന്ന വിമർശനം. എളമരം കരീമും പി രാജീനും ഇക്കാര്യം പാർട്ടി നേതൃയോഗത്തിൽ പരാമർശിച്ചു. എം വി ഗോവിന്ദന്റെ പേര് എടുത്ത് പറയാതിരിക്കാനും ഇരുവരും ശ്രദ്ധെവച്ചു. മൈക്ക് കണ്ടാൽ എന്തും വിളിച്ച് പറയരുതെന്ന് നേരത്തെ പാർട്ടി പ്രവർത്തക ശിൽപശാലയിൽ മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനെ താക്കീത് ചെയ്തിരുന്നു

CPM assessed PV Anwar factor also factor Nilambur by election defeat

Next TV

Top Stories