കുട്ടിക്കൂട്ടം ഇതിൽ വീഴും, ഉരുളക്കിഴങ്ങും ചീസുമൊക്കെ നിറച്ച 'ക്രഞ്ചി ചീസ് ബോള്‍സ്'; ഇന്ന് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

കുട്ടിക്കൂട്ടം ഇതിൽ വീഴും, ഉരുളക്കിഴങ്ങും ചീസുമൊക്കെ നിറച്ച 'ക്രഞ്ചി ചീസ് ബോള്‍സ്'; ഇന്ന് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
Jun 25, 2025 02:57 PM | By VIPIN P V

( www.truevisionnews.com ) എന്നും കഴിക്കുന്ന നാലുമണി പലഹാരത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു വൈറൈറ്റി ഡിഷ് പരീക്ഷിച്ചാലോ. ഉരുളക്കിഴങ്ങും ചീസും ഒക്കെ നിറച്ച ടേസ്റ്റിയായ ക്രഞ്ചി ചീസ് ബോള്‍സ്. സ്‌കൂള്‍ വിട്ട് വരുമ്പോള്‍ കുട്ടികള്‍ക്കായി ഇന്ന് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.

ചീസ് സ്റ്റഫ്ഡ് പൊട്ടറ്റോ ബോള്‍സ്

ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞത് - 3 എണ്ണം

ക്ലോണ്‍ഫ്ളോര്‍ - ഒരു ടേബിള്‍ സ്പൂണ്‍ + ഒരു ടീസ്പൂണ്‍

കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

മൊസറല്ലോ ചീസ് - ഒരു കപ്പ്(ക്യൂബായി മുറിച്ചത്)

മൈദ - ഒരു ടേബിള്‍ സ്പൂണ്‍

ബ്രഡ്ഡ് പൊടിച്ചത് - 1/2കപ്പ്

എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞത് ഉടയ്ക്കുക. ഇതിലേക്ക് കുരുമുളകുപൊടി, ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളോര്‍, ഉപ്പ് ഇവയെടുത്ത് നന്നായി മിക്‌സ് ചെയ്യുക. മൈദയും ഒരു ടീസ്പൂണ്‍ കോണ്‍ഫ്ളോറും വെള്ളത്തില്‍ കലക്കി പേസ്റ്റ് പോലെയാക്കുക.

ഉരുളക്കിഴങ്ങ് കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് പരത്തി അതില്‍ മുറിച്ചുവച്ചിരിക്കുന്ന മൊസറല്ലോ ചീസ് ഒരു കഷണം വച്ച് വീണ്ടും ഉരുട്ടി മൈദയും കോണ്‍ഫ്ളവറും കലക്കിയതില്‍ മുക്കി ബ്രഡ്ഡ് പൊടിച്ചതിലിട്ട് ഉരുട്ടി ഫ്രിഡ്ജില്‍ 15 മിനിറ്റ് വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വറുത്തുകോരിയെടുക്കാം.

Crunchy Cheese Balls filled with potatoes and cheese cookery

Next TV

Related Stories
മക്കളേ കിടിലന്‍ വട....! ഇതൊരു പിടി മാത്രം മതി; ഉഴുന്നും പരിപ്പും ഒന്നുമല്ല.. താരം ചൗവ്വരി

Jul 15, 2025 07:48 PM

മക്കളേ കിടിലന്‍ വട....! ഇതൊരു പിടി മാത്രം മതി; ഉഴുന്നും പരിപ്പും ഒന്നുമല്ല.. താരം ചൗവ്വരി

ചൗവ്വരി ഉപയോഗിച്ച് ഒരു കിടിലന്‍ വട തയ്യാറാക്കിയാലോ...

Read More >>
ഇത്ര എളുപ്പമായിരുന്നോ ബ്രെഡ് പുഡ്ഡിംഗ്? വീട്ടിലുള്ള  ചേരുവകൾ വെച്ച് ഇതാ ഒരു റെസിപ്പി

Jul 15, 2025 01:27 PM

ഇത്ര എളുപ്പമായിരുന്നോ ബ്രെഡ് പുഡ്ഡിംഗ്? വീട്ടിലുള്ള ചേരുവകൾ വെച്ച് ഇതാ ഒരു റെസിപ്പി

രുചികരമായ മധുരപലഹാരം ബ്രെഡ് പുഡ്ഡിംഗ് തയാറാക്കുന്ന...

Read More >>
കയ്പ്പ് മാറി സ്വാദേറും....! ഊണിനൊപ്പം കഴിക്കാൻ മൊരിഞ്ഞ പാവയ്ക്ക ഫ്രൈ ആയാലോ?

Jul 13, 2025 03:43 PM

കയ്പ്പ് മാറി സ്വാദേറും....! ഊണിനൊപ്പം കഴിക്കാൻ മൊരിഞ്ഞ പാവയ്ക്ക ഫ്രൈ ആയാലോ?

ഊണിനൊപ്പം കഴിക്കാൻ മൊരിഞ്ഞ പാവയ്ക്ക ഫ്രൈ തയാറാക്കാം...

Read More >>
വായിൽ കപ്പലോടും സലാഡ്...! എളുപ്പത്തിൽ  തയ്യാറാക്കാം

Jul 11, 2025 04:37 PM

വായിൽ കപ്പലോടും സലാഡ്...! എളുപ്പത്തിൽ തയ്യാറാക്കാം

സലാഡ് എളുപ്പത്തിൽ തയ്യാറാക്കാം...

Read More >>
Top Stories

//Truevisionall