എല്ലാം സ്വന്തം ആക്കിയിട്ട് പോരായിരുന്നോ....? ഇന്‍സ്റ്റയില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തുമായി മോഷ്ടിച്ച കാറില്‍ കറക്കം, യുവാവിനെ പോലീസ് പൊക്കി

എല്ലാം സ്വന്തം ആക്കിയിട്ട് പോരായിരുന്നോ....? ഇന്‍സ്റ്റയില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തുമായി മോഷ്ടിച്ച കാറില്‍ കറക്കം, യുവാവിനെ പോലീസ് പൊക്കി
Jul 16, 2025 08:22 AM | By VIPIN P V

മൂവാറ്റുപുഴ: ( www.truevisionnews.com ) കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ച യുവാവ് പിടിയിൽ. മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പായിപ്ര പേണ്ടാണത്തു വീട്ടില്‍ 19കാരൻ അല്‍ സാബിത്തിനെ തിരുവനന്തപുരത്തു നിന്നാണ് എറണാകുളം മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴയിൽ നിന്ന് എത്തിച്ച കാർ തിരുവനന്തപുരത്ത് എത്തി രൂപ മാറ്റം വരുത്തി, നമ്പർപ്ലേറ്റും മാറ്റിയാണ് ഉപയോഗിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയുമായി പ്രണയത്തിലായിരുന്ന യുവാവ് ഇവർക്കൊപ്പം കറങ്ങി നടക്കാനാണ് കാർ മോഷ്ടിച്ചത് എന്നാണ് പൊലീസിന് നൽകിയ മൊഴി.

കരുട്ടുകാവു ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ജൂലായ് നാലിന് വെളുപ്പിന് മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയാണ് സാബിത്ത് ഉപയോഗിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പെണ്‍സുഹൃത്തും ഒന്നിച്ചായിരുന്നു യാത്രകള്‍. വാഹനത്തിന് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പികൂടിയത്.

man steals car travels with instagram girlfriend Muvattupuzha

Next TV

Related Stories
 ഇത് വേറെ വേടൻ; കർക്കിടക സംക്രാന്തിക്ക് കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടൻ പാട്ട്

Jul 16, 2025 06:45 PM

ഇത് വേറെ വേടൻ; കർക്കിടക സംക്രാന്തിക്ക് കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടൻ പാട്ട്

കോഴിക്കോട് ജില്ലയിലെ കടത്തനാട്ടിൽ പതിവ് തെറ്റാതെ 'വേടൻ...

Read More >>
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഈ ജില്ലക്കാർ ശ്രദ്ധിക്കുക, വരും മണിക്കൂറുകളിൽ അതിശക്തമായ മഴ

Jul 16, 2025 06:39 PM

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഈ ജില്ലക്കാർ ശ്രദ്ധിക്കുക, വരും മണിക്കൂറുകളിൽ അതിശക്തമായ മഴ

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം, വരും മണിക്കൂറുകളിൽ അതിശക്തമായ...

Read More >>
കാറിൽ നഗ്നതാ പ്രദർശനം; വിദ്യാർത്ഥിനികളുടെ പരാതിയിൽ അറസ്റ്റിലായ യുവാവ് റിമാന്റിൽ

Jul 16, 2025 06:20 PM

കാറിൽ നഗ്നതാ പ്രദർശനം; വിദ്യാർത്ഥിനികളുടെ പരാതിയിൽ അറസ്റ്റിലായ യുവാവ് റിമാന്റിൽ

നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ വിദ്യാർത്ഥിനികളുടെ പരാതിയിൽ നാദാപുരത്ത് അറസ്റ്റിലായ യുവാവ്...

Read More >>
സ്വർണ വള എവിടെ...? സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാനില്ല; മകന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Jul 16, 2025 05:30 PM

സ്വർണ വള എവിടെ...? സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാനില്ല; മകന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ആലപ്പുഴ ചേർത്തലയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാതായാതായി...

Read More >>
കോഴിക്കോട് നിന്നും വ്യാജ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

Jul 16, 2025 05:00 PM

കോഴിക്കോട് നിന്നും വ്യാജ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട് എംഎം അലി റോഡിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി....

Read More >>
Top Stories

Entertainment News

//Truevisionall