ശുഭ വാർത്ത; ‘അച്ഛന്റെ സ്ഥിതി അൽപം മെച്ചപ്പെട്ടു, എല്ലാവർക്കും നന്ദി’: വി എസിന്റെ മകൻ അരുൺകുമാർ

ശുഭ വാർത്ത; ‘അച്ഛന്റെ സ്ഥിതി അൽപം മെച്ചപ്പെട്ടു, എല്ലാവർക്കും നന്ദി’: വി എസിന്റെ മകൻ അരുൺകുമാർ
Jun 25, 2025 06:30 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആര്യോഗസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകൻ അരുൺകുമാർ. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അരുണ്‍കുമാർ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ ആശുപത്രിയിൽ എത്തിയ വിവരവും അരുൺ പോസ്റ്റിൽ പറഞ്ഞു.

അരുൺ കുമാറിന്റെ ഫെയ്സ്ബുക് പോസ്റ്റ്:

അച്ഛന്റെ സ്ഥിതി അൽപം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ന് ഇതുവരെയുള്ള വിവരങ്ങൾ വച്ച് ഡോക്ടർമാർ പറയുന്നത്. ആശുപത്രി പുറത്തുവിടുന്ന മെഡിക്കൽ ബുള്ളറ്റിനുകളിലും ശുഭകരമായ വിവരങ്ങളാണ് കാണുന്നത്. സഖാവ് പിണറായി വിജയനും സഖാവ് ഗോവിന്ദൻമാഷും ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ വന്ന് വിവരങ്ങൾ അന്വേഷിക്കുകയുണ്ടായി. എല്ലാവരോടും നന്ദി അറിയിക്കുകയാണ്.

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പട്ടം എസ്‌ യു ടി ആശുപത്രിയില്‍ വി എസ് അച്യുതാനന്ദനെ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു അദ്ദേഹം.

Father condition improved bit thanks to everyone VS son Arunkumar

Next TV

Related Stories
വി എസിന്റെ ആരോഗ്യാവസ്ഥ​ മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

Jun 25, 2025 12:55 PM

വി എസിന്റെ ആരോഗ്യാവസ്ഥ​ മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

വി എസിന്റെ ആരോഗ്യാവസ്ഥ​ മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ...

Read More >>
ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അതിതീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

Jun 25, 2025 09:01 AM

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അതിതീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ...

Read More >>
പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണേ....; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

Jun 24, 2025 08:44 AM

പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണേ....; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക്...

Read More >>
Top Stories