'ആരും തിരിഞ്ഞുപോലും നോക്കുന്നില്ല, ഞങ്ങൾക്ക് ഇനി ജീവിക്കേണ്ട' - ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം

'ആരും തിരിഞ്ഞുപോലും നോക്കുന്നില്ല, ഞങ്ങൾക്ക് ഇനി ജീവിക്കേണ്ട' - ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം
Jun 25, 2025 12:04 PM | By Susmitha Surendran

വയനാട് : (truevisionnews.com) ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ. ബെയ്ലി പാലത്തിനു മുൻപിൽ പൊലീസുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു. സർക്കാർ വാ​ഗ്ദനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ചൂരൽമലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ പുഴയിൽ നീരൊഴുക്ക് വർധിച്ചു. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടർന്നാണ് പ്രതിഷേധം ഉണ്ടായത്.

സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. ‘ഒരുപാട് നാളായി പണിയില്ലാതെ ഇരിക്കുന്നു. ആ 9000 കൊടുത്തിരുന്നെങ്കിൽ ഇത്ര റിസ്‌ക് എടുത്ത് ആളുകൾ പണിക്ക് പോകില്ലായിരുന്നു. നിത്യ വേതനം എന്ന 300 രൂപ പോലും സർക്കാർ നൽകാൻ തയാറാകുന്നില്ല. ഇവിടെ താമസിക്കുന്നവരെ ആരും തിരിഞ്ഞുപോലും നോക്കുന്നില്ല ഞങ്ങൾക്ക് ഇനി ജീവിക്കേണ്ടെന്നും. ബെയ്‌ലി പാലത്തിൽ കയറി നിൽക്കാൻ പോവുകയാണ്’ പ്രദേശവാസി പറയുന്നു.

മണിക്കൂറുകളായി ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ട് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എല്ലാ നഷ്ടപ്പെട്ടവരാണെന്നും ഇനി എവിടേക്ക് പോകാനെന്നും നാട്ടുകാർ ചോദിക്കുന്നു. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തുന്ന വിഷയം. മേഖലയിലെ ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

Locals protest Chooralmala wayanad

Next TV

Related Stories
പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Jul 21, 2025 02:47 PM

പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൂന്നു ദിവസം മുമ്പ് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം പാണത്തൂർ മഞ്ഞടുക്കം പുഴയിൽ...

Read More >>
മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 21, 2025 02:13 PM

മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു...

Read More >>
കണ്ണൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; ഓട്ടോ ഡ്രൈവറായ വയോധികൻ ദാരുണാന്ത്യം

Jul 21, 2025 01:59 PM

കണ്ണൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; ഓട്ടോ ഡ്രൈവറായ വയോധികൻ ദാരുണാന്ത്യം

കണ്ണൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; ഓട്ടോ ഡ്രൈവറായ വയോധികൻ ദാരുണാന്ത്യം...

Read More >>
അതുല്യയുടെ മരണം; സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ കാരണം മർദ്ദന ദൃശ്യങ്ങൾ

Jul 21, 2025 01:52 PM

അതുല്യയുടെ മരണം; സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ കാരണം മർദ്ദന ദൃശ്യങ്ങൾ

ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ സതീഷിനെ ഭർത്താവ് ജോലിയിൽ നിന്ന് പിരിച്ചു വിടാൻ...

Read More >>
Top Stories

Entertainment News

//Truevisionall