വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വിദ്യാർഥിനിയുടെ ആത്മഹത്യാ ഭീഷണി; പെട്രോൾ ഒഴിക്കുന്നതിനിടെ പൊലീസെത്തി തടഞ്ഞു

വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വിദ്യാർഥിനിയുടെ ആത്മഹത്യാ ഭീഷണി; പെട്രോൾ ഒഴിക്കുന്നതിനിടെ പൊലീസെത്തി തടഞ്ഞു
Jun 24, 2025 08:32 AM | By Jain Rosviya

ഷൊർണൂർ:( www.truevisionnews.com )പെട്രോൾ കുപ്പിയുമായി കുളപ്പുള്ളി അൽ അമീൻ ലോ കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി വിദ്യാർഥിനിയുടെ ആത്മഹത്യാ ഭീഷണി. കോളജിലെ അവസാന വർഷ വിദ്യാർഥിനി ഹാജിറയാണ് ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കോളജിലെ ഹോസ്റ്റൽ ഫീസ് വർധനയുമായി ബന്ധപ്പെട്ടു സമരം ചെയ്ത വിദ്യാർഥികളിൽ ഹാജിറ ഉൾപ്പെടെ നാലു പേരെ കഴിഞ്ഞ വെള്ളിയാഴ്ച കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനിലുള്ള വിദ്യാർഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ വീണ്ടും വിദ്യാർഥികൾ പ്രതിഷേധിച്ചു.

മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിയെങ്കിലും കോളജ് അധികൃതർ ചർച്ചയ്ക്കു തയാറായില്ല. തുടർന്ന് ഹാജിറ കുപ്പിയിൽ പെട്രോളുമായി വന്നു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

കുപ്പിയിൽ നിന്നു പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുന്നതു പൊലീസ് തടഞ്ഞതോടെ പെട്രോൾ ഓഫിസ് മുറിയിൽ ഒഴിച്ചു. ഷൊർണൂർ ഡിവൈഎസ്പി എം. മനോജ് കുമാർ, പൊലീസ് ഇൻസ്പെക്ടർ വി. രവികുമാർ തുടങ്ങിയവർ സ‌്ഥലത്തെത്തിയാണ് അനുനയിപ്പിച്ചത്. വിഷയം ജില്ലാ കലക്ടറുടെ പക്കലെത്തിയതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വിദ്യാർഥികളും കോളജ് അധികൃതരുമായി ചർച്ച ഇന്നു രാവിലെ നടക്കും.

Student threatens suicide Vice Principal room Police stop while pouring petrol

Next TV

Related Stories
വിഎസിന് ആദരം; സംസ്ഥാനത്ത് നാളെ പൊതു അവധി, മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Jul 21, 2025 05:59 PM

വിഎസിന് ആദരം; സംസ്ഥാനത്ത് നാളെ പൊതു അവധി, മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് നാളെ പൊതു...

Read More >>
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു;  പൊലീസ് അന്വേഷണം ആരംഭിച്ചു

Jul 18, 2025 07:30 PM

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം...

Read More >>
കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

Jul 7, 2025 10:03 PM

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു, നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ...

Read More >>
'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

Jul 7, 2025 07:36 PM

'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22...

Read More >>
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

Jul 6, 2025 07:37 PM

തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

കഠിനംകുളത്ത് പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ...

Read More >>
Top Stories

News from Regional Network

//Truevisionall