ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില വിലയിരുത്തി ആശുപത്രി അധികൃതർ

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില വിലയിരുത്തി ആശുപത്രി അധികൃതർ
Jun 23, 2025 11:34 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.

2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ. 1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്.

അച്യുതാനന്ദൻ 2015-ൽ ആലപ്പുഴയിൽ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്നത് കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചു. പ്രതിനിധി സമ്മേളനത്തിലെ പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൽ വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയായിരുന്നു വിവാദം സൃഷ്ടിച്ച ഇറങ്ങിപ്പോക്ക്. 2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞു.

മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദൻ നിലവിൽ തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതത്തിലാണ്.

മാധ്യമ പ്രവർത്തകനായ പി.കെ. പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്ന പുസ്തകം വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005-ലെ മാധ്യമം വാർഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ പതിനൊന്നാം കേരള നിയമസഭയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.


VS Achuthanandan hospitalized after heart attack health condition satisfactory

Next TV

Related Stories
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു;  പൊലീസ് അന്വേഷണം ആരംഭിച്ചു

Jul 18, 2025 07:30 PM

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം...

Read More >>
കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

Jul 7, 2025 10:03 PM

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു, നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ...

Read More >>
'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

Jul 7, 2025 07:36 PM

'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22...

Read More >>
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

Jul 6, 2025 07:37 PM

തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

കഠിനംകുളത്ത് പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ...

Read More >>
Top Stories










//Truevisionall