വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ വഴുതി വീണു, രണ്ട് യുവാക്കൾ മരിച്ചു

വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ വഴുതി വീണു, രണ്ട് യുവാക്കൾ മരിച്ചു
Jun 22, 2025 06:02 PM | By Susmitha Surendran

ബംഗളൂരു: (truevisionnews.com) ശിവമോഗ ജില്ലയിലെ കുംസി പൊലീസ് സ്റ്റേഷൻ പരിധിയിൽ യാദവാല ഗ്രാമത്തിൽ രണ്ട് യുവാക്കൾ കുളത്തിൽ വീണ് മരിച്ചു. പി.എ.ഗൗതം (22), കെ.സി.ചിരഞ്ജീവി (22) എന്നിവരാണ് മരിച്ചത്. കുളത്തിൽ വീണ മൂന്നാമത്തെ യുവാവ് നീന്തി രക്ഷപ്പെട്ടു. അഗ്നിശമന സേന മൃതദേഹങ്ങൾ കരക്കെത്തിച്ചു.

ഗൗതമിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തോട് ചേർന്ന വയലിനടുത്താണ് ദുരന്തമുണ്ടായത്. ഗൗതം 10 സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി തോട്ടം സന്ദർശിച്ചിരുന്നു. കുളത്തിൽ നിന്ന് വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനിടെ ചിരഞ്ജീവി അബദ്ധത്തിൽ കുളത്തിൽ വഴുതി വീഴുകയായിരുന്നു. രക്ഷിക്കാൻ ചാടിയ ഗൗതമും മുങ്ങിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Two youths died after slipping falling pond trying draw water

Next TV

Related Stories
ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

Jul 19, 2025 02:11 PM

ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ...

Read More >>
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

Jul 19, 2025 12:59 PM

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു...

Read More >>
'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ

Jul 19, 2025 07:27 AM

'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജർ ജീവനൊടുക്കിയ ചെയ്ത നിലയിൽ....

Read More >>
 ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

Jul 18, 2025 09:54 PM

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്...

Read More >>
Top Stories

//Truevisionall