തിരുവാതിരയും മാപ്പിളപ്പാട്ടും; പേരാമ്പ്രയിൽ എല്ലാം ഇനി സർക്കാർ ചിലവിൽ പഠിക്കാം

തിരുവാതിരയും മാപ്പിളപ്പാട്ടും; പേരാമ്പ്രയിൽ എല്ലാം ഇനി സർക്കാർ ചിലവിൽ പഠിക്കാം
Jun 21, 2025 07:24 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) ചിത്രരചനയും തിരുവാതിരയും മാപ്പിളപ്പാട്ടുമെല്ലാം സൗജന്യമായി പഠിച്ചെടുക്കാന്‍ അവസരമൊരുക്കുകയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ കലാപരിശീലനം നല്‍കുന്നത്. പ്രായപരിധിയില്ലാതെ ആര്‍ക്കും പരിശീലനത്തിന്റെ ഭാഗമാകാം.

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരിനത്തില്‍ 16 ക്ലാസുകളാണ് നല്‍കുക. ഇന്റര്‍വ്യൂ നടത്തിയാണ് പരിശീലകരെ തെരഞ്ഞെടുക്കുന്നത്. സാംസ്‌കാരിക വകുപ്പും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് ഇവര്‍ക്കുള്ള വേതനം നല്‍കുക.

മൂന്ന് വര്‍ഷമായി പേരാമ്പ്ര ബ്ലോക്കില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പരിധിയിലെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി, നൊച്ചാട് ഹയര്‍ സെക്കന്‍ഡറി, വാല്യക്കോട് എയുപി, പേരാമ്പ്ര ജിയുപി, ചെറുവാളൂര്‍ സ്‌കൂള്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങളായി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. സൗജന്യ കലാപരിശീലനത്തിന്റെ ഉദ്ഘാടനം വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു നിര്‍വ്വഹിച്ചു.

Thiruvathira and Mappilapattu everything Perambra can now be learned government expense

Next TV

Related Stories
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്

Jul 26, 2025 07:04 PM

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് എല്ലാ ജനറൽ സീറ്റും യുഡിഎസ്എഫിന്...

Read More >>
മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ ജോസഫ്

Jul 21, 2025 06:38 AM

മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ ജോസഫ്

മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ...

Read More >>
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
Top Stories

//Truevisionall