ലീഗല്‍ കൗണ്‍സിലര്‍, അഡ്വൈസർ ‍ നിയമനം; പ്രതിമാസം 25,000 രൂപ

ലീഗല്‍ കൗണ്‍സിലര്‍, അഡ്വൈസർ ‍ നിയമനം; പ്രതിമാസം 25,000 രൂപ
Jun 21, 2025 03:50 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമവും (പിഒഎ ആക്ട്) പൗരാവകാശ സംരക്ഷണ നിയമവും മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുക, അതിക്രമത്തിനിരയാകുന്ന പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പട്ടികജാതി വികസന വകുപ്പ് രൂപം നല്‍കിയ 'ജ്വാല' ലീഗല്‍ സെല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലീഗൽ അഡ്വൈസർ, ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റന്റ്, ജില്ലകളില്‍ ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.

യോഗ്യത (ലീഗല്‍ കൗണ്‍സിലര്‍): അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരായിരിക്കണം. നിയമ ബിരുദവും അഡ്വക്കേറ്റാട്ടയി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 21-40. പ്രതിമാസ ഹോണറേറിയം 20,000 രൂപ. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാപട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -673020 വിലാസത്തില്‍ ജൂണ്‍ 30ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം.

ലീഗല്‍ അഡ്വൈസർ: നിയമ ബിരുദവും കുറഞ്ഞത് അഭിഭാഷകനായി അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 21-45. പ്രതിമാസ ഹോണറേറിയം 25,000 രൂപ. ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റന്റ്: ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. എല്‍എല്‍ബി/എംഎസ്ഡബ്യൂ ബിരുദധാരികള്‍ക്ക് മുന്‍ഗണന. പ്രായപരിധി: 21-35. പ്രതിമാസ ഓണറേറിയം 18,000.

ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റന്റ്, ലീഗല്‍ അഡ്വൈസർ അപേക്ഷകള്‍ തിരുവനന്തപുരത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ (ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-695033) സമര്‍പ്പിക്കണം. അവസാന തീയതി: 2025 ജൂണ്‍ 30ന് വൈകീട്ട് അഞ്ച് മണിവരെ.

കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം.

ഫോണ്‍: 0495 2370379, 2370657.


Appointment Legal Counselor Advisor Rs. 25,000 per month

Next TV

Related Stories
എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Jul 7, 2025 04:59 PM

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ...

Read More >>
മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

Jul 7, 2025 08:20 AM

മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളുടെ കോഴിക്കോട് ജില്ലാ ബിരുദദാനചടങ്ങ്...

Read More >>
ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

Jun 30, 2025 11:06 PM

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ്...

Read More >>
Top Stories










Entertainment News





//Truevisionall