വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ അപകടം; എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് ദാരുണാന്ത്യം

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ അപകടം; എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Jun 20, 2025 01:46 PM | By Athira V

കൊൽക്കത്ത: ( www.truevisionnews.com ) പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ നാഷണൽ ഹൈവേയിൽ എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. ബലറാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നംഷോൾ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് അപകടം നടന്നത്.

ഒരു ബൊലേറോ എസ്‌.യുവിയും ട്രക്കും ഹൈവേയിൽ വെച്ച് നേർക്കുനേർ കൂട്ടിയിടിച്ചതിനെ തുടർന്ന് എസ്.യു.വിയിൽ ഉണ്ടായിരുന്ന ഒമ്പതു പേരും മരിച്ചു. ഇരകൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു- ബലറാംപൂർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സൗമ്യദീപ് മല്ലിക് പറഞ്ഞു. പുരുലിയയിലെ അദബാന ഗ്രാമത്തിൽ നിന്ന് അയൽദേശമായ തിലൈതാൻഡിലേക്ക് യാത്ര ചെയ്യുകയായിരുന്നു അവർ.

കൂട്ടിയിടിയുടെ ആഘാതം കടുത്തതായതിനാൽ എസ്‌.യു.വി പൂർണമായും തകർന്നു. നാട്ടുകാരും അടിയന്തര സേവന പ്രവർത്തകരും സ്ഥലത്തെത്തി ഇരകളെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും എല്ലാവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചുവെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

Nine people killed SUV truck collision returning wedding

Next TV

Related Stories
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
Top Stories

//Truevisionall