കണ്ണൂരിൽ തൊഴിൽ ക്യാമ്പയിൻ, ഒരുക്കങ്ങൾ പൂർത്തിയായി; വിജ്ഞാന കേരളം മെഗാ ജോബ് ഫെയർ നാളെ

കണ്ണൂരിൽ തൊഴിൽ ക്യാമ്പയിൻ, ഒരുക്കങ്ങൾ പൂർത്തിയായി; വിജ്ഞാന കേരളം മെഗാ ജോബ് ഫെയർ നാളെ
Jun 20, 2025 12:57 PM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം ജനകീയ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ജൂൺ 21 ന് സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.

ജൂൺ 21 ന് രാവിലെ 10 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. ജില്ലയിലെ എം.പി.മാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുക്കും.

ജില്ലയിലെ 10,000 ഉദ്യോഗാർത്ഥികൾക്ക് വരെ പങ്കെടുക്കാനുള്ള ക്രമീകരണമാണ് തയ്യാറാക്കിയിരിക്കുന്നത്. ചുരുങ്ങിയത് 5,000 പേർക്കെങ്കിലും ജോലി ലഭ്യമാക്കുക എന്നതാണ് കണ്ണൂർ മെഗാ ജോബ് ഫെയറിന്റെ ലക്ഷ്യം. നോളജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസ് (ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) എന്ന പോർട്ടലിൽ മുൻകുട്ടി രജിസ്റ്റർ ചെയ്ത് തൊഴിലിന് അപേക്ഷ നൽകിയവർക്കാണ് ജോബ് ഫെയറിൽ പങ്കെടുക്കാനവസരം. ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിച്ചവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.

അപേക്ഷകർ 12,000 കടന്നു

ജില്ലയിലെ 12,000 ലധികം ഉദ്യോഗാർഥികൾ ഡി ഡബ്ല്യു എം എസ് പോർട്ടൽ വഴി തൊഴിൽ അപേക്ഷകൾ സമർപ്പിച്ചു കഴിഞ്ഞു. ഒരാൾക്ക് അഞ്ച് അപേക്ഷ വരെ സമർപ്പിക്കാം എന്നതിനാൽ തന്നെ വിവിധ ഒഴിവുകളിലേക്കായി ഇതുവരെ 32000 ത്തിലധികം അപേക്ഷകളും പോർട്ടലിൽ ലഭിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി 150 ലധികം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. ഇതുവരെയായി 445 തൊഴിൽ വിഭാഗങ്ങളിലായി 35,000 ലധികം ഒഴിവുകൾ ഡി ഡബ്ല്യു എം എസ് പോർട്ടലിൽ ലഭ്യമായിട്ടുണ്ട്. പ്ലസ് ടു മുതൽ ബിരുദാന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന തൊഴിലവസരങ്ങളാണ് കണ്ണൂർ ജോബ് ഫെയറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ തന്നെയുള്ള ധാരാളം തൊഴിലവസരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന 93 തൊഴിൽ വിഭാഗങ്ങളും 3,587 ഒഴിവുകളുമുണ്ട്. ഐ ടി ഐ/ സാങ്കേതിക ഡിപ്ലോമക്കാർക്ക് മികച്ച അവസരങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഐ ടി ഐ യോഗ്യതയുള്ളവർക്ക് 40 തസ്തികകളിലായി 12,548 ഒഴിവുകളുണ്ട്. സാങ്കേതിക ഡിപ്ലോമ നേടിയവർക്ക് 64 വിഭാഗങ്ങളിലായി 6,500 ലധികം അവസരങ്ങളുണ്ട്. ബിരുദധാരികൾക്കും വിവിധ സ്ട്രീമുകളിലെ എഞ്ചിനീയറിംഗ് ബിരുദക്കാർക്കുമായി 142 കാറ്റഗറികളിലായി 8,050 ലധികം അവസരങ്ങൾ ലഭ്യമാണ്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ തുടങ്ങിയ സാങ്കേതിക ഡിപ്ലോമ നേടിയവർക്കും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവർക്കും വെർച്ച്വൽ ജോബ് ഫെയറിൽ പങ്കെടുക്കാം. 19 വിഭാഗങ്ങളിലായി 2,500 ലധികം തൊഴിവസരങ്ങൾ വെർച്ചൽ മേളയിൽ ലഭ്യമാണ്.

സോഫ്റ്റ് സ്‌കിൽ പരിശീലനം

ജൂൺ 21 ലെ ജോബ് ഫെയറിൽ പങ്കെടുക്കാൻ മുൻകൂട്ടി അപേക്ഷ നൽകിയ മുഴുവൻ ഉദ്യോഗാർഥികൾക്കും ഇന്റർവ്യൂവിന് സജ്ജമാകുന്നതിന് സോഫ്റ്റ് സ്‌കിൽ പരിശീലനം കൂടി ലഭ്യമാക്കുന്നുണ്ട്. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് എല്ലാ ദിവസവും രാത്രി ഏഴ് മുതൽ ഒമ്പത് മണി വരെ ഓൺലൈനായും പരിശീലനം നൽകുന്നുണ്ട്. ജില്ലയിലെ 65 കേന്ദ്രങ്ങളിൽ ഇതിനകം സോഫ്റ്റ് സ്‌കിൽ പരിശീലനം പൂർത്തിയാക്കി.

23 രജിസ്ട്രേഷൻ കൗണ്ടറുകൾ

മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് റിപ്പോർട്ട് ചെയ്യാനും ടോക്കണുകൾ കൈപ്പറ്റാനും ആകെ 23 രജിസ്ട്രേഷൻ കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. ബ്ലോക്ക്, മുൻസിപ്പാലിറ്റി അടിസ്ഥാനത്തിൽ നാല് ടൈം സ്ലോട്ടുകളായി സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് പയ്യന്നൂർ, തളിപ്പറമ്പ്, എടക്കാട് ബ്ലോക്കുകളിലെ ഉദ്യോഗാർത്ഥികൾ റിപ്പോർട്ട് ചെയ്യണം. പത്ത് മണിക്ക് ഇരിക്കൂർ, തലശ്ശേരി, കൂത്തുപ്പറമ്പ്, പാനൂർ ബ്ലോക്കുകൾ, 11.30 ന് ഇരിട്ടി, പേരാവൂർ, കണ്ണൂർ, കല്യാശ്ശേരി ബ്ലോക്കുകൾ, ഉച്ചക്ക് 12 മണിക്ക് എല്ലാ നഗരസഭകളിലേയും കണ്ണൂർ കോർപറേഷനിലേയും ഉദ്യോഗാർഥികൾ റിപ്പോർട്ട് ചെയ്ത് ടോക്കണുകൾ കൈപ്പറ്റണം.

പരിചയസമ്പന്നരോടാപ്പം തുടക്കക്കാർക്കും അപേക്ഷിക്കാനാവുന്നതും താരതമ്യേന മികച്ച ശമ്പളം ഓഫർ ചെയ്യുന്നതുമായ ഒഴിവുകളാണ് കൂടുതലായും കണ്ണൂർ ജോബ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 15,000 മുതൽ 3.5 ലക്ഷം രൂപ വരെ ശമ്പളം ഓഫർ ചെയ്യുന്ന തസ്തികകൾ ലഭ്യമാണ് എന്നതും ജോബ് ഫെയറിനെ വ്യത്യസ്തമാക്കുന്നു. ഹെൽത്ത് കെയർ മേഖലയിൽ ജർമ്മനിയിലേക്ക് പോകാൻ താത്പര്യമുള്ളവർക്ക് 1,050 നഴ്‌സ്മാരുടെ ഒഴിവും മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്.








vijnanakeralam mega job fair tomorrow june21

Next TV

Related Stories
എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Jul 7, 2025 04:59 PM

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ...

Read More >>
മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

Jul 7, 2025 08:20 AM

മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളുടെ കോഴിക്കോട് ജില്ലാ ബിരുദദാനചടങ്ങ്...

Read More >>
ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

Jun 30, 2025 11:06 PM

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ്...

Read More >>
Top Stories










Entertainment News





//Truevisionall