ആലപ്പുഴ : ( www.truevisionnews.com ) കോൺഗ്രസ് നേതാവും ആലപ്പുഴ മാരാരിക്കുളം മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.
രണ്ട് തവണ ഗൗരിയമ്മയ്ക്കെതിരെ മത്സരിച്ചു തോറ്റു. മൂന്നാം തവണ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിജയിച്ച് എം എൽ എ ആയി ആദ്യമായി നിയമസഭയിൽ എത്തി. പിന്നീട് 2001 ൽ മാരാരിക്കുളത്ത് തോമസ് ഐസക്കിനോട് പരാജയപ്പെട്ടു.
.gif)

ആലപ്പുഴ ഡിസിസിയുടെ വൈസ് പ്രസിഡന്റായും, 1978 ൽ ആലപ്പുഴ നഗരസഭയിൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ആലപ്പുഴ മൌണ്ട് കാർമ്മൽ കത്തീഡ്രൽ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
Congress leader former MLA P.J. Francis passes away
