കണ്ണൂർ : (truevisionnews.com) എം ഡി എം എയുമായി നാദാപുരം വാണിമേൽ സ്വദേശി തളിപ്പറമ്പിൽ പിടിയിൽ. പൂവുള്ളത്തിൽ വീട്ടിൽ ഹഫീസ് (31) ആണ് ലഹരി വിരുദ്ധ സ്‌ക്വാർഡിന്റെ പിടിയിലായത് . 39.06 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
തളിപ്പറമ്പ് പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. വിപണിയിൽ ഏതാണ്ട് അറുപതിനായിരം രൂപ വില വരും.ദേഹപരിശോധനയിൽ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Nadapuram Vanimel native arrested with MDMA
