'കാന്തപുരത്തിൻ്റെ അനുഗ്രഹം വാങ്ങിയില്ല, നിലമ്പൂരിലെ ഇടത് സ്ഥാനാർഥി ആ കീഴ് വഴക്കം മറന്നു' - എം.സ്വരാജിനെതിരെ കാന്തപുരം വിഭാഗം നേതാവിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്

'കാന്തപുരത്തിൻ്റെ അനുഗ്രഹം വാങ്ങിയില്ല, നിലമ്പൂരിലെ ഇടത് സ്ഥാനാർഥി ആ കീഴ് വഴക്കം മറന്നു' - എം.സ്വരാജിനെതിരെ കാന്തപുരം വിഭാഗം നേതാവിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്
Jun 19, 2025 11:42 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com) നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്.കാന്തപുരം നേതാവ് വടശ്ശേരി ഹസ്സൻ മുസ്‍ലിയാറിന്റെ പേരിലാണ് പോസ്റ്റ്.

ഇടത് സ്ഥാനാർഥി കാന്തപുരത്തിൻ്റെ അനുഗ്രഹം വാങ്ങിയില്ലെന്നും പരിപാടികൾക്ക് വിളിച്ചാൽ വരാറില്ലെന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിലമ്പൂരിൽ വോട്ട് രേഖപ്പെടുത്തുന്നവർ ഇക്കാര്യം ഓർക്കണം എന്നും വ്യാജ പോസ്റ്റിലുണ്ട്. 'കേരളത്തിൽ എവിടെ ഇലക്ഷൻ നടന്നാലും കാന്തപുരം ഉസ്താദിിന്റെ അനുഗ്രഹം വാങ്ങാതെ ഒരു സ്ഥാനാർഥിയും കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ല.

ഉസ്താദിന്റെ കാലം തീരുംവരെ ഉണ്ടാവുകയുമില്ല. എന്നാൽ നിലമ്പൂരിലെ ഇടത് സ്ഥാനാർഥി ആ കീഴ് വഴക്കം മറന്നു.അത് ഓർമ്മിപ്പിക്കേണ്ട ബാധ്യത കാന്തപുരം ഉസ്താദിനെ നെഞ്ചേറ്റിയ സുന്നി മക്കൾക്കുമുണ്ടെന്നും' വ്യാജ പോസ്റ്റിൽ പറയുന്നു.

എന്നാല്‍ വ്യാജ പോസ്റ്റിൽ വഞ്ചിതരാകരുതെന്ന് കേരള മുസ്‍ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡ‍ന്‍റായ വടശ്ശേരി ഹസ്സൻ മുസ്‍ലിയാർ പറഞ്ഞു.'സത്യസന്ധതയുടെ യാതൊരു കണികയുമില്ലാത്തവർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി എൻ്റെ പേരിൽ വ്യാജമായി സ്ക്രീൻ ഷോട്ട്ഇറക്കിയിട്ടുള്ളത്.

പീഡിത വിഭാഗങ്ങൾ അവർ എവിടെ ഉള്ളവരാണങ്കിലും അവർക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന സ്വരാജിനെതിരെ സുന്നികൾ വോട്ടു ചെയ്യാൻ തീരുമാനം എടുത്തിരിക്കുന്നു എന്ന നിലയിലുള്ള പച്ചനുണയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്..'വടശ്ശേരി ഹസ്സൻ മുസ്‍ലിയാർ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Fake Facebook post against MSwaraj.

Next TV

Related Stories
കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

Jul 16, 2025 01:51 PM

കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് പൊലീസുകാരെന്ന വ്യാജേനെയെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ...

Read More >>
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
Top Stories

Entertainment News

//Truevisionall