കണ്ണൂരിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പൊലീസ്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

കണ്ണൂരിൽ  യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പൊലീസ്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിൽ
Jun 19, 2025 10:47 AM | By Athira V

കണ്ണൂർ: ( www.truevisionnews.com ) പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു.

റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച മൂന്നുപേരെ പിടികൂടുകയായിരുന്നു. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. യുവാവിന്‍റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും അറസ്റ്റിലായ പ്രതികളിൽനിന്ന് പൊലീസ് കണ്ടെത്തി.

കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. റസീനയുടെ ഭർത്താവ്: എം.കെ. റഫീഖ് (ധർമടം ഒഴയിൽ ഭാഗം). പിതാവ്: എ. മുഹമ്മദ്‌. മാതാവ്: സി.കെ. ഫാത്തിമ.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




woman Kannur committed suicide due mob trial Three SDPI activists remand

Next TV

Related Stories
വഴിയിൽ തടഞ്ഞുനിർത്തി സ്കൂൾ വിദ്യാർത്ഥിനിയോട്  ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ

Jun 19, 2025 04:24 PM

വഴിയിൽ തടഞ്ഞുനിർത്തി സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ...

Read More >>
കോഴിക്കോട് വടകരയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

Jun 19, 2025 04:07 PM

കോഴിക്കോട് വടകരയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ പതിനാലുകാരൻ മുങ്ങി...

Read More >>
വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകനായ കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

Jun 19, 2025 02:24 PM

വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകനായ കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ....

Read More >>
Top Stories