കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വൻ മോഷണം; നാല്പത് പവനും പണവും കവർന്നു

കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വൻ മോഷണം; നാല്പത് പവനും പണവും കവർന്നു
Jun 19, 2025 10:55 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) വെഞ്ഞാറമ്മൂട്ടിൽ വീട് കുത്തി തുറന്ന് നാല്പത്  പവൻ സ്വർണ്ണം കവർന്നു. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. ഇന്ന് പുലർച്ചെ വീട്ടിൽ കുടുംബാംഗങ്ങൾ ഉള്ളപ്പോഴായിരുന്നു മോഷണം നടന്നത്. 40 പവനൊപ്പം പതിനായിരം രൂപയും മോഷണം പോയതായാണ് പരാതി.

അടുക്കള ഭാഗത്തെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ട്ടാവ് രണ്ടാമത്തെ നിലയിൽ എത്തി എന്നാണ് വീട്ടുകാരുടെ മൊഴി. മോഷണം നടക്കുന്ന സമയത്ത് അപ്പുക്കുട്ടൻ പിള്ളയുടെ മകനും,മരുമകളും, കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കൂടാതെ സ്വർണ്ണം സൂക്ഷിച്ചിരുന്ന ബാഗ് സമീപ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി. പുലർച്ചെ വാതിൽ തുറന്നപ്പോൾ ഒരാൾ വീട്ടിൽ നിന്നും ഓടിപോകുന്നത് കണ്ടുവെന്നാണ് മരുമകൾ നൽകിയ മൊഴി.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഏകദേശം 35 ലക്ഷം രൂപയുടെ കവർച്ച നടന്നതായിട്ടാണ് വെഞ്ഞാറമൂട് പൊലീസ് പ്രാഥമികമായി സ്ഥിരീകരിക്കുന്നത്. വെഞ്ഞാറമ്മൂട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

house Venjaramoottil broken forty pieces gold stolen.

Next TV

Related Stories
വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകനായ കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

Jun 19, 2025 02:24 PM

വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകനായ കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ....

Read More >>
 മരണകാരണം ആന്തരിക രക്തസ്രാവം; കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

Jun 19, 2025 02:00 PM

മരണകാരണം ആന്തരിക രക്തസ്രാവം; കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

പുതുപ്പരിയാരത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുമാരൻ്റെ പോസ്റ്റ്മോർട്ടം...

Read More >>
മാലയെ ഒന്ന് കടൽ കാണിച്ചതാ ....! കാപ്പ കേസ് പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി

Jun 19, 2025 01:31 PM

മാലയെ ഒന്ന് കടൽ കാണിച്ചതാ ....! കാപ്പ കേസ് പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി

കാപ്പ കേസ് പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ...

Read More >>
Top Stories