'നാളെ നീ എന്ന വ്യക്തിയും പടിയിറങ്ങും'; പയ്യന്നൂരിൽ വിരമിച്ച ഉദ്യോഗസ്ഥനെതിരെ വാട്‌സാപ് സ്റ്റാറ്റസ്; എസ്ഐയ്ക്ക് സസ്പെൻഷൻ

'നാളെ നീ എന്ന വ്യക്തിയും പടിയിറങ്ങും'; പയ്യന്നൂരിൽ  വിരമിച്ച ഉദ്യോഗസ്ഥനെതിരെ വാട്‌സാപ് സ്റ്റാറ്റസ്; എസ്ഐയ്ക്ക് സസ്പെൻഷൻ
Jun 18, 2025 04:49 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) സർവീസിൽ നിന്നും വിരമിച്ച സബ് ഇൻസ്പെക്ടർക്കെതിരെ വാട്സാപ് സ്റ്റാറ്റസിട്ട മറ്റൊരു സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ മനോജ് കുമാറിനെയാണ് ഡിഐജി യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 30ന് വിരമിച്ച എൻ.പി. കൃഷ്ണനെതിരെയാണ് വിരമിക്കുന്ന അതേ ദിവസം തന്നെ മനോജ് കുമാർ വാട്‌സാപ് സ്റ്റാറ്റസ് ഇട്ടത്.

‘‘ലഭ്യമായ ജീവിത സൗകര്യങ്ങളിൽ മറ്റു ജീവനുകൾക്ക് പ്രസക്തി കൊടുക്കാതെ ജോലിയിൽ പ്രതികാരം മാത്രം കണക്കാക്കി തീർപ്പാക്കുന്ന വ്യക്തികളോട് ഒന്നു മാത്രമേ പറയാനുള്ളു. നാളെ നീ എന്ന വ്യക്തിയും പടിയിറങ്ങും. അതാണ് കാലത്തിന്റെ നീതി. കാലം അത് ഭംഗിയായി നടപ്പാക്കും’’ – എന്നാണ് കൃഷ്ണന്റെ ഫോട്ടോ ഉൾപ്പെടെ മനോജ് സ്റ്റാറ്റസാക്കിയത്.

ഇതിനുപിന്നാലെ കൃഷ്ണൻ പരാതി നൽകുകയായിരുന്നു. പയ്യന്നൂർ ഡിവൈഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മനോജിനെ സസ്പെൻഡ് ചെയ്തത്. കണ്ണൂർ റൂറൽ എസ്പിയെ തുടരന്വേഷണത്തിനു ചുമതലപ്പെടുത്തി.

WhatsApp status against retired officer Payyannur SI suspended

Next TV

Related Stories
തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ്; വാണിമേൽ സ്വദേശിക്ക് പിന്നാലെ ഒരാൾ കൂടി പിടിയിൽ

Jul 31, 2025 12:29 PM

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ്; വാണിമേൽ സ്വദേശിക്ക് പിന്നാലെ ഒരാൾ കൂടി പിടിയിൽ

പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ അക്രമി സംഘത്തിലെ ഒരാൾ കൂടി...

Read More >>
'പൊൻ തിളക്കത്തിൽ മുരളി', കണ്ണൂർ പാനൂരിൽ കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ച് നൽകി ബസ് കണ്ടക്ടറുടെ സത്യസന്ധത

Jul 31, 2025 12:26 PM

'പൊൻ തിളക്കത്തിൽ മുരളി', കണ്ണൂർ പാനൂരിൽ കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ച് നൽകി ബസ് കണ്ടക്ടറുടെ സത്യസന്ധത

പാനൂരിൽ കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ച് നൽകി ബസ് കണ്ടക്ടറുടെ...

Read More >>
'ഞാനൊരു മന്ത്രിയാണ്...കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പിഴവുണ്ട് ' ; മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരം 'ആനയൂട്ടും' പരിഹാസവുമായി ജോര്‍ജ് കുര്യന്‍

Jul 31, 2025 11:57 AM

'ഞാനൊരു മന്ത്രിയാണ്...കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പിഴവുണ്ട് ' ; മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരം 'ആനയൂട്ടും' പരിഹാസവുമായി ജോര്‍ജ് കുര്യന്‍

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഉത്തരമില്ലാതെ ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ്...

Read More >>
വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

Jul 31, 2025 11:30 AM

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ് നടപടികൾ പൂർത്തിയായി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി...

Read More >>
Top Stories

//Truevisionall