മനുഷ്യക്കടത്ത്, ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ എ.ഡി.ജി.പി ജയറാം അറസ്റ്റിൽ

മനുഷ്യക്കടത്ത്, ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ എ.ഡി.ജി.പി ജയറാം അറസ്റ്റിൽ
Jun 17, 2025 08:35 AM | By VIPIN P V

ചെന്നൈ: ( www.truevisionnews.com) മനുഷ്യക്കടത്ത് കേസിൽ എ.ഡി.ജി.പി (സായുധ സേന) എച്ച്.എം. ജയറാമിനെ മദ്രാസ് ഹൈകോടതി നിർദേശാനുസരണം പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വേർപെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കാമുകന്റെ ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോയതിന് ‘പുരച്ചി ഭാരതം’ പാർട്ടി നേതാവും വെല്ലൂർ ജില്ലയിൽപ്പെട്ട കെ.വി. കുപ്പം നിയോജകമണ്ഡലത്തിലെ എം.എൽ.എയുമായ പൂവൈ എം.ജഗൻമൂർത്തിക്കെതിരെ കേസെടുത്തിരുന്നു.

പ്രസ്തുത കേസിൽ എ.ഡി.ജി.പി ജയറാമിന്റെ പങ്കാളിത്തം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ ഉത്തരവിട്ടത്. ലക്ഷ്മി എന്ന സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവള്ളൂർ പൊലീസ് സ്റ്റേഷനിലാണ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ അറസ്റ്റുണ്ടാകുമെന്നതിനാൽ എം.എൽ.എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി അപ്രതീക്ഷിത ഉത്തരവ് പുറപ്പെടുവിച്ചത്.

തിരുവലങ്ങാട് 16കാരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് അമ്മ ലക്ഷ്മി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ലക്ഷ്മിയുടെ മൂത്തമകന്‍ ധനുഷ് തേനിയിലുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ധനുഷ് സമൂഹമാധ്യമത്തിലൂടെയാണ് യുവതിയുമായി പരിചയപ്പെട്ടത്. വിവാഹവിവരമറിഞ്ഞതോടെ ധനുഷിനെ തട്ടിക്കൊണ്ടുപോകാന്‍ യുവതിയുടെ അച്ഛന്‍ തീരുമാനിച്ചു.

മുന്‍ പൊലീസ് ഉദ്യോഗസ്ഥ മഹേശ്വരിയുടെ സഹായം ഇതിനായി തേടി. ഇവര്‍ എഡിജിപിയെ സമീപിച്ചു. എഡിജിപി എംഎല്‍എയേയും ഇക്കാര്യം അറിയിച്ചുവെന്നാണ് വിവരം. ഇവര്‍ ഏര്‍പ്പാടാക്കിയ സംഘം വീട്ടിലെത്തിയപ്പോള്‍ ധനുഷ് ഉണ്ടായിരുന്നില്ല. പകരം ധനുഷിന്‍റെ അനുജനെ കടത്തിക്കൊണ്ടുപോയി. പൊലീസ് അന്വേഷണം ശക്തമായതോടെ എഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ യുവാവിനെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടുവെന്നാണ് വിവരം.

tamil nadu police officer arrested teen abduction case

Next TV

Related Stories
മിടുമിടുക്കികൾ; കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക്

Jul 16, 2025 11:07 AM

മിടുമിടുക്കികൾ; കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക്

കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ്...

Read More >>
ഹൃദയം മുറിഞ്ഞു....! ഓടുന്ന ബസിൽ പ്രസവം, പിന്നാലെ നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു

Jul 16, 2025 10:50 AM

ഹൃദയം മുറിഞ്ഞു....! ഓടുന്ന ബസിൽ പ്രസവം, പിന്നാലെ നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു

ഓടുന്ന ബസില്‍ ജനിച്ച ആണ്‍കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ്...

Read More >>
പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

Jul 16, 2025 10:18 AM

പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

കൊച്ചിയിൽ പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ...

Read More >>
മുഹമ്മദാലിയുടെ കൂടരഞ്ഞി ‘കൊലപാതകം വെളിപ്പെടുത്തൽ’: മരിച്ചത് വെള്ളം കുടിച്ചെന്ന് അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞില്ല

Jul 16, 2025 08:45 AM

മുഹമ്മദാലിയുടെ കൂടരഞ്ഞി ‘കൊലപാതകം വെളിപ്പെടുത്തൽ’: മരിച്ചത് വെള്ളം കുടിച്ചെന്ന് അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞില്ല

വേങ്ങര സ്വദേശി മുഹമ്മദാലി എന്ന ആന്റണി, കൂടരഞ്ഞിയിൽ ‘കൊലപ്പെടുത്തി’യെന്ന് പറയുന്ന ആൾ വെള്ളം കുടിച്ചാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം...

Read More >>
സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

Jul 15, 2025 11:16 PM

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ്...

Read More >>
ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി

Jul 15, 2025 07:29 PM

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ മൃതദേഹം കടത്തിയ കാർ...

Read More >>
Top Stories

//Truevisionall