ജീവനില്ലാ കുരുന്നിനോട് ക്രൂരത, ആംബുലൻസ് വൈകിയതോടെ മരിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ബസിൽ പോയി പിതാവ്

ജീവനില്ലാ കുരുന്നിനോട് ക്രൂരത, ആംബുലൻസ് വൈകിയതോടെ മരിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ബസിൽ പോയി പിതാവ്
Jun 16, 2025 11:22 AM | By Athira V

മുംബൈ : www.truevisionnews.com ആംബുലൻസ് വൈകിയതിനാൽ ചികിത്സ കിട്ടാതെ മരിച്ച നവജാതശിശുവിന്റെ മൃതദേഹം ആശുപത്രിയിൽനിന്നു വീട്ടിലേക്കു കൊണ്ടുപോകാനും ആംബുലൻസ് എത്തിയില്ല. ഒടുവിൽ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി സർക്കാർ ബസിൽ പിതാവ് യാത്ര ചെയ്തത് 80 കിലോമീറ്റർ. മരിച്ച കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതിനു പിന്നാലെ നില വഷളായ അമ്മയെ നാസിക്കിലെ ആശുപത്രിയിലെത്തിക്കാനും ആംബുലൻസ് എത്തിയിരുന്നില്ല.

പാൽഘർ ജില്ലയിലെ ജോഗൽവാഡി ആദിവാസി ഗ്രാമത്തിൽ താമസിക്കുന്ന അവിത കവാറിനും ഭർത്താവ് സഖാറാമിനുമാണ് ഈ ദുരവസ്ഥ നേരിടേണ്ടിവന്നത്. അതിനിടെ, കുഞ്ഞ് മരിച്ചതിന്റെ ഉത്തരവാദിത്തം ഡോക്ടർമാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിനു പൊലീസ് തന്നെ ആക്രമിച്ചെന്നു സഖാറാം ആരോപിച്ചു. എന്നാൽ, സഖാറാം മദ്യലഹരിയിലായിരുന്നെന്നു പറഞ്ഞ പൊലീസ് ആരോപണം നിഷേധിച്ചു.

കഴിഞ്ഞ 10ന് അവിതയ്ക്കു പ്രസവവേദന തുടങ്ങിയപ്പോൾ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസിനായി 108ലേക്കു വിളിച്ചെങ്കിലും ലഭിച്ചില്ല. പിറ്റേന്ന് വേദന കഠിനമായതോടെ വീണ്ടും ആംബുലൻസിനായി ശ്രമിച്ചു, അപ്പോഴും ഫലമുണ്ടായില്ല. ഒടുവിൽ സ്വകാര്യ വാഹനത്തിലാണ് അവിതയെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. ചികിത്സ നൽകാം എന്നുറപ്പ് പറഞ്ഞ ഡോക്ടർമാർ 3 മണിക്കൂറിനു ശേഷം റൂറൽ ആശുപത്രിയിലേക്ക് അവിതയെ മാറ്റാൻ നിർദേശം നൽകി. അതിനായുള്ള ആംബുലൻസ് എത്തിയതു പിന്നെയും 2 മണിക്കൂർ കഴിഞ്ഞാണ്. അപ്പോഴേക്കും കുഞ്ഞ് മരിച്ചു. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു.

എന്നാൽ, ആരോഗ്യസ്ഥിതി മോശമായ അവിതയെ നാസിക് സിവിൽ ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന്, അവിതയെ അങ്ങോട്ടേക്കു മാറ്റാനും കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും ആംബുലൻസിനായി കാത്തിരുന്നെങ്കിലും അവഗണനയായിരുന്നു നേരിട്ടത്.

newborn death ambulance delay palghar

Next TV

Related Stories
മധുവിധുയാത്രയ്ക്കിടെയുള്ള കൊലപാതകം; സോനത്തിന്റെ കുടുംബത്തിനും പങ്കെന്ന് ആരോപണം, ഫോണ്‍ സംഭാഷണം പുറത്ത്

Jul 19, 2025 05:15 PM

മധുവിധുയാത്രയ്ക്കിടെയുള്ള കൊലപാതകം; സോനത്തിന്റെ കുടുംബത്തിനും പങ്കെന്ന് ആരോപണം, ഫോണ്‍ സംഭാഷണം പുറത്ത്

മധുവിധുയാത്രയ്ക്കിടെയുള്ള കൊലപാതകം; സോനത്തിന്റെ കുടുംബത്തിനും പങ്കെന്ന്...

Read More >>
കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസ്

Jul 19, 2025 03:35 PM

കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസ്

കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, 10 പേർക്കെതിരെ പോക്സോ...

Read More >>
രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കീഴടങ്ങി

Jul 19, 2025 03:01 PM

രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കീഴടങ്ങി

രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ...

Read More >>
ചില്ലറക്കാരി ഒന്നും അല്ലാ....! ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ അറസ്റ്റിൽ

Jul 19, 2025 01:27 PM

ചില്ലറക്കാരി ഒന്നും അല്ലാ....! ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ അറസ്റ്റിൽ

ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ...

Read More >>
പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റം; യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

Jul 19, 2025 11:36 AM

പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റം; യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

മുംബൈയില്‍ വാക്കു തർക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തി...

Read More >>
ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

Jul 19, 2025 11:04 AM

ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ...

Read More >>
Top Stories

//Truevisionall