രക്ഷിതാക്കളുടെയും കുട്ടികളുടെയും ശ്രദ്ധയ്‌ക്ക്! ഇനി മുതൽ സ്കൂളുകളിൽ അരമണിക്കൂർ അധിക പഠനം, സമയമാറ്റം നിലവിൽ വന്നു

രക്ഷിതാക്കളുടെയും കുട്ടികളുടെയും ശ്രദ്ധയ്‌ക്ക്! ഇനി മുതൽ സ്കൂളുകളിൽ അരമണിക്കൂർ അധിക പഠനം, സമയമാറ്റം നിലവിൽ വന്നു
Jun 16, 2025 10:27 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടി. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിച്ചത്.

രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവർത്തിസമയം. സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സമയമാറ്റം നടപ്പാക്കുന്നത്. സ്കൂൾ സമയം കൂട്ടിയതിൽ പുനരാലോചന വേണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു.

തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്കൂളിൽ അര മണിക്കൂർ അധിക സമയം നിർദേശിച്ചത്.

സമയം പുനക്രമീകരിക്കാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടു. ഇനി സമയ മാറ്റം പുനപരിശോധിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്.

പുതിയ സമയക്രമം മത പഠനത്തെ ബാധിക്കും എന്നാണ് സമസ്ത ചൂണ്ടിക്കാണിക്കുന്നത്. 12 ലക്ഷം വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടിരുന്നു. സ്കൂൾ സമയ മാറ്റം പിൻവലിക്കണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎയും ആവശ്യപ്പെട്ടിരുന്നു.

New timetable introduced high schools state

Next TV

Related Stories
'ഞാനൊരു മന്ത്രിയാണ്...കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പിഴവുണ്ട് ' ; മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരം 'ആനയൂട്ടും' പരിഹാസവുമായി ജോര്‍ജ് കുര്യന്‍

Jul 31, 2025 11:57 AM

'ഞാനൊരു മന്ത്രിയാണ്...കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പിഴവുണ്ട് ' ; മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരം 'ആനയൂട്ടും' പരിഹാസവുമായി ജോര്‍ജ് കുര്യന്‍

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഉത്തരമില്ലാതെ ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ്...

Read More >>
വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

Jul 31, 2025 11:30 AM

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ് നടപടികൾ പൂർത്തിയായി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി...

Read More >>
'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Jul 31, 2025 10:46 AM

'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി...

Read More >>
Top Stories

//Truevisionall