കണ്ണൂർ കൊട്ടിയൂരിൽ കനത്തമഴയിൽ ബാവലി പുഴയിലെ തടയണ പൊട്ടി; പുഴയിൽ വൻ കുത്തൊഴുക്ക്

കണ്ണൂർ കൊട്ടിയൂരിൽ കനത്തമഴയിൽ ബാവലി പുഴയിലെ തടയണ പൊട്ടി; പുഴയിൽ വൻ കുത്തൊഴുക്ക്
Jun 15, 2025 12:18 PM | By VIPIN P V

കൊട്ടിയൂർ ( കണ്ണൂർ ): (www.truevisionnews.com) കനത്ത മഴയിൽ കണ്ണൂർ ബാവലി പുഴയിലെ തടയണ പൊട്ടി. കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപമാണ് തടയണ. ഉത്സവത്തിനെത്തുന്നവർ കുളിക്കുന്ന പുഴയിൽ സ്ഥാപിച്ച തടയണയാണ് പൊട്ടിയത്. പ്രദേശത്ത് ശക്തമായ മഴയും പുഴയിൽ കുത്തൊഴുക്കും രൂപപ്പെട്ടിട്ടുണ്ട്.

അതേസമയം ഇന്നലെ ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കുട്ടിയെ യുവാക്കൾ രക്ഷപ്പെടുത്തി. ക്ഷേത്ര ദർശനം കഴിഞ്ഞ്കുട്ടി പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് പെൺകുട്ടി ഒഴുക്കിൽപ്പെട്ടത്. കുട്ടി ഒഴുകി പോകുന്നത് കണ്ട കൊടിയൂരിൽ തീർത്ഥാടനത്തിന് എത്തിയ പി വി സന്ദീപ് ഒന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ഇവർ വന്ന മിനി ബസിലെ രാജേഷ് പാണപ്പുഴയും കുട്ടിയെ രക്ഷപ്പെടുത്താൻ പുഴയിലേക്ക് ഇറങ്ങി.

കുട്ടിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് പി വി സന്ദീപ് പറഞ്ഞു. 14 പേരടങ്ങുന്ന സംഘമാണ് പിലാത്തറയിൽ നിന്നും കൊട്ടിയൂരിലേക്ക് ശനിയാഴ്ച രാവിലെ എത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം.

അതെസമയം അവധി ദിനമായതിനാൽ ക്ഷേത്ര ദർശനത്തിനെത്തുന്നവരാൽ ദേശിയപാതയിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

Heavy rains Kottiyoor Kannur cause dam breach in Bavali river

Next TV

Related Stories
കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

Jun 15, 2025 09:43 PM

കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ്...

Read More >>
കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Jun 15, 2025 03:21 PM

കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

അഴീക്കോട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി...

Read More >>
ഒറ്റകൈയ്യില്‍ സാഹസിക ഡ്രൈവിംഗ്; തലശ്ശേരിയിൽ ബസ് ഓടിക്കുന്നതിനിടെ നിരന്തര ഫോൺ ഉപയോഗം, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

Jun 13, 2025 06:57 PM

ഒറ്റകൈയ്യില്‍ സാഹസിക ഡ്രൈവിംഗ്; തലശ്ശേരിയിൽ ബസ് ഓടിക്കുന്നതിനിടെ നിരന്തര ഫോൺ ഉപയോഗം, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ...

Read More >>
Top Stories










Entertainment News