ആത്മഹത്യയോ? ഓടുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

ആത്മഹത്യയോ? ഓടുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം
Jun 15, 2025 06:10 PM | By Athira V

എറണാകുളം : ( www.truevisionnews.com ) ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബസ്സിന്റെ ഡോർ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ആദ്യം തെറിച്ചുവീണെന്നായിരുന്നു കരുതിയത്. എന്നാൽ 16കാരൻ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ബസിൽ നിന്ന് ചാടി കുട്ടി തലയുടെ പിൻഭാ​ഗം ഇടിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഓട്ടോമേറ്റഡ് ഡോർ ആയിരുന്നു ബസിന് ഉണ്ടായിരുന്നത്. എന്നാൽ ഇത് അടക്കാതെയായിരുന്നു ബസ് യാത്ര തുടർന്നത്. ഇതിനിടെയാണ് കുട്ടി ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടിയത്.

അശ്രദ്ധമായി വാതിൽ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്തിനാണ് കുട്ടി ചാടിയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കണ്ണമാലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.

16 year old boy jumped bus ernakulam died

Next TV

Related Stories
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

Jul 27, 2025 11:03 AM

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ...

Read More >>
പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

Jul 27, 2025 10:44 AM

പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

വ്യഷ്ടിപ്രദേശത്ത് അടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴ

Jul 27, 2025 10:19 AM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴ

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ...

Read More >>
Top Stories

//Truevisionall