കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
Jun 15, 2025 08:20 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com  ) കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും സ്കൂളുകൾ, മദ്രസകൾ അംഗണവാടി, ട്യൂഷൻ സെന്ററുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കുമെന്ന് കോഴിക്കോട് ജില്ല കലക്ടർ പ്രഖ്യാപിച്ചു.

അതേസമയം, വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ (16/06/2025) ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. (റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല)

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

കാസർഗോഡ് ജില്ലയിൽ ജൂൺ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

കണ്ണൂർ ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് നാളെ (16/06/2025, തിങ്കളാഴ്ച) കളക്ടർ അവധി പ്രഖ്യാപിച്ചു

മലപ്പുറം ജില്ലയിൽ അതിതീവ്ര മഴ തുടരുന്നതിനാലും ജൂൺ 16 ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 16 ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു. മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.



Holiday all educational institutions Kozhikode district tomorrow

Next TV

Related Stories
കോഴിക്കോട് വളയത്ത് കടയ്ക്ക് നേരെ ബോംബേറ്; എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല

Jul 7, 2025 10:26 AM

കോഴിക്കോട് വളയത്ത് കടയ്ക്ക് നേരെ ബോംബേറ്; എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല

കോഴിക്കോട് വളയത്ത് കടയ്ക്ക് നേരെ ബോംബേറ്; എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല...

Read More >>
സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ മാതാവ് അന്തരിച്ചു

Jul 7, 2025 08:15 AM

സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ മാതാവ് അന്തരിച്ചു

സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ മാതാവ്...

Read More >>
നിപ ജാഗ്രത; രോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ, കോഴിക്കോട് ജില്ലയില്‍ 94 പേര്‍ നിരീക്ഷണത്തില്‍

Jul 7, 2025 07:24 AM

നിപ ജാഗ്രത; രോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ, കോഴിക്കോട് ജില്ലയില്‍ 94 പേര്‍ നിരീക്ഷണത്തില്‍

നിപ ജാഗ്രത; രോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ, കോഴിക്കോട് ജില്ലയില്‍ 94 പേര്‍...

Read More >>
ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റു; വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

Jul 7, 2025 07:09 AM

ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റു; വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റു; വീട്ടമ്മ കുഴഞ്ഞു വീണ്...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരിക്ക്

Jul 7, 2025 06:34 AM

കോഴിക്കോട് താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരിക്ക്

കോഴിക്കോട് താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച്...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}