പ്രീ​ഡി​ഗ്രി തോ​റ്റ ക​ണ്ണ​ൻ ‘വ്യാജ ഡോക്ടറാ’യി; ത​ട്ടി​പ്പ് പുറത്തറിഞ്ഞത് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതോടെ, പിടിയിലായത് 81-ാം വയസ്സിൽ

പ്രീ​ഡി​ഗ്രി തോ​റ്റ ക​ണ്ണ​ൻ ‘വ്യാജ ഡോക്ടറാ’യി; ത​ട്ടി​പ്പ് പുറത്തറിഞ്ഞത് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതോടെ, പിടിയിലായത് 81-ാം വയസ്സിൽ
Jun 15, 2025 10:16 PM | By VIPIN P V

ബേ​പ്പൂ​ർ(കോഴിക്കോട്): (www.truevisionnews.com) പ്രീ​ഡി​ഗ്രി തോ​റ്റ​ കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി​യാ​യ വ്യാജ ഡോക്ടർ പിടിയിൽ. 2004 മു​ത​ൽ മാ​റാ​ട് സാ​ഗ​ര സ​ര​ണി​യി​ൽ വാ​യ​ന​ശാ​ല​ക്കു സ​മീ​പം ‘മാ​റാ​ട് മെ​ഡി​ക്ക​ൽ സെ​ന്റ​ർ’ എ​ന്ന പേ​രി​ൽ ചി​കി​ത്സാ കേ​ന്ദ്രം തു​ട​ങ്ങി​യ ഡോ. ​ഇ.​കെ. ക​ണ്ണ​ൻ എ​ന്ന കു​ഞ്ഞി​ക്ക​ണ്ണ​ൻ (81) ആണ് പി​ടി​യി​ലാ​യ​ത്. വ്യാ​ജ ഡോ​ക്ട​ർ 21 വ​ർ​ഷമാണ് നാ​ട്ടു​കാ​രെ ചി​കി​ത്സി​ച്ച് വ​ഞ്ചി​ച്ച് 81-ാം വയസ്സിലാണ് ഇയാൾ പിടിയിലാകുന്നത്. 21 വ​ർ​ഷ​ത്തി​നി​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​യി​ര​ങ്ങ​ളാ​ണ് ഇ​യാ​ളു​ടെ ചി​കി​ത്സ​യി​ൽ വ​ഞ്ചി​ത​രാ​യ​ത്. ആ​ർ​ക്കും ഒ​രു സം​ശ​യ​ത്തി​നും ഇ​ട​വ​രു​ത്താ​ത്ത വി​ധ​മാ​ണ് ഇ​യാ​ളു​ടെ പെ​രു​മാ​റ്റം.

ബേ​പ്പൂ​ർ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ പ​രി​ച​ര​ണ​ത്തി​ലു​ള്ള കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​യ മ​രു​ന്നു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ നി​ന്നാ​ണ് പാ​ലി​യേ​റ്റീ​വ് ന​ഴ്സു​മാ​ർ ക​ണ്ണ​ന്റെ ത​ട്ടി​പ്പ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. രോ​ഗി​ക​ൾ​ക്ക് ഇ​യാ​ൾ ന​ൽ​കി​യ​ത് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഗു​ളി​ക​ക​ളും കു​പ്പി മ​രു​ന്നു​ക​ളു​മാ​ണ്.

കു​പ്പി​ക​ൾ​ക്ക് മു​ക​ളി​ൽ ഒ​ട്ടി​ച്ച ലേ​ബ​ലി​ലെ കാ​ലാ​വ​ധി രേ​ഖ​പ്പെ​ടു​ത്തു​ന്ന ഭാ​ഗം ചു​ര​ണ്ടി, മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ടു​ന്ന വി​ധം എ​ങ്ങി​നെ എ​ന്നു​ള്ള ലേ​ബ​ൽ മു​ക​ളി​ൽ ഒ​ട്ടി​ച്ചാ​ണ് ഇ​യാ​ൾ രോ​ഗി​ക​ൾ​ക്ക് സ്ഥി​ര​മാ​യി ന​ൽ​കി​യ​ത്. പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യാ​ണ് മാ​റാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പൊ​ലീ​സും ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​വും കാ​ലാ​വ​ധി ക​ഴി​ഞ്ഞ നി​ര​വ​ധി മ​രു​ന്നു​ക​ളാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

ന​ല്ല​ളം പാ​ടം സ്റ്റോ​പ്പി​നു സ​മീ​പം സ്ഥി​ര താ​മ​സ​മാ​ക്കി​യാ​ണ് മൂ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള തീ​ര​മേ​ഖ​ല​യു​ൾ​പ്പെ​ടു​ന്ന മാ​റാ​ട് പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് ചി​കി​ത്സാ കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. ഒ​രു​വി​ധ രേ​ഖ​ക​ളും ര​ജി​സ്ട്രേ​ഷ​നു​മി​ല്ലാ​തെ അ​ലോ​പ്പ​തി-​ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലൂ​ടെ രോ​ഗി​ക​ൾ​ക്ക് കാ​ല​പ്പ​ഴ​ക്ക​മു​ള്ള മ​രു​ന്നു​ക​ൾ ന​ൽ​കി​യ​താ​യും അ​ന​ധി​കൃ​ത​മാ​യി മ​രു​ന്നു​ക​ൾ സൂ​ക്ഷി​ച്ച​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം തു​ട​ങ്ങി​യ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ണ​നെ​തി​രെ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ​തി​നും ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച​തി​നും കേ​സെ​ടു​ത്ത​ത്. നി യ​മ​വി​രു​ദ്ധ​മാ​യി സൂ​ക്ഷി​ച്ച​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മാ​യ മ​രു​ന്നു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​മെ​ന്നും മാ​റാ​ട് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​ൽ. ബെ​ന്നി ലാ​ലു പ​റ​ഞ്ഞു. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​വും വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

fake doctor booked for selling expired drugs from clinic kozhikode

Next TV

Related Stories
വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 31, 2025 09:15 AM

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ...

Read More >>
വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

Jul 31, 2025 08:33 AM

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി...

Read More >>
കോഴിക്കോട്  സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

Jul 30, 2025 11:18 PM

കോഴിക്കോട് സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ്...

Read More >>
മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jul 30, 2025 10:44 PM

മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് വടകര...

Read More >>
മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന്  25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

Jul 30, 2025 10:28 PM

മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

പന്തക്കലിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ...

Read More >>
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

Jul 30, 2025 10:01 PM

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരന്...

Read More >>
Top Stories










//Truevisionall