പൊലീസുകാർക്കായി വലവിരിച്ച് പൊലീസ്; മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ രണ്ട് പൊലീസുകാർ ഒളിവിൽ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ

പൊലീസുകാർക്കായി വലവിരിച്ച് പൊലീസ്; മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ രണ്ട് പൊലീസുകാർ ഒളിവിൽ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ
Jun 12, 2025 10:26 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) മലാപറമ്പ് സെക്സ് റാക്കറ്റ് കേസ് പ്രതികളായ രണ്ട് പൊലീസുകാർ ഒളിവിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് ഒളിവിൽ പോയത്. രണ്ടു പേരുടേയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അന്വേഷണ സംഘം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇരുവരെയും സംഭവത്തിൽ കുറ്റക്കാരെന്ന് മനസിലായതിന് പിന്നാലെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയതെന്നാണ് വിവരം. സെക്സ് റാക്കറ്റുമായി ഇവർക്ക് നേരിട്ടു ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി കേസിൽ പ്രതി ചേർത്തത്. കോഴിക്കോട് വിജിലൻസിലെയും കണ്ട്രോൾ റൂമിലെയും ഡ്രൈവർമാരാണ് കെ ഷൈജിത്ത്, സനിത്ത് എന്നിവർ.

നടക്കാവ് പൊലീസ് കേസിൽ ഈ പൊലീസുകാരെ കൂടി പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. കെട്ടിടം വാടകക്കെടുത്ത നിമീഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി പോലീസുകാരായ രണ്ടുപേരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ബിന്ദുവുമായി രണ്ടു പോലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്.

രണ്ടുപേരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായും പോലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. കൂടുതൽ പേർ ഇനിയും പ്രതികളാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. നേരത്തെ ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് കേസിൽ അറസ്റ്റിലായത്.

policemen absconding malaparamba sex racke case

Next TV

Related Stories
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Jul 10, 2025 10:07 PM

അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

അട്ടകുളങ്ങര ഭാഗത്ത് ബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിക്കായി...

Read More >>
ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Jul 10, 2025 09:52 PM

ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ...

Read More >>
‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

Jul 10, 2025 09:30 PM

‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി...

Read More >>
Top Stories

GCC News

//Truevisionall