ശക്തമായ ഇടിമിന്നലില്‍ പൊട്ടിച്ചിതറിയത് കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍; പരിക്കേറ്റത് മൂന്ന് പേർക്ക്, പരിശോധന

ശക്തമായ ഇടിമിന്നലില്‍ പൊട്ടിച്ചിതറിയത് കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍; പരിക്കേറ്റത് മൂന്ന് പേർക്ക്, പരിശോധന
Jun 11, 2025 06:30 AM | By VIPIN P V

തൃശൂര്‍: ( www.truevisionnews.com ) പുതുക്കാട് പാലപ്പിള്ളി കുണ്ടായിയില്‍ ശക്തമായ ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടിച്ചിതറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുണ്ടായി എസ്റ്റേറ്റിന് സമീപം ചക്കിപ്പറമ്പ് ആദിവാസി നഗറില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. മലയന്‍ വീട്ടില്‍ ശശീന്ദ്രന്‍, ഭാര്യ സുനിത എന്നിവര്‍ക്കും വീടിനകത്ത് നിന്നിരുന്ന ശശീന്ദ്രന്‍റെ സഹോദരന്‍ സത്യനും പരിക്കേറ്റു.

വീടിന് സമീപത്തെ റോഡിന്‍റെ വശങ്ങള്‍ പൊട്ടിത്തെറിച്ചാണ് മൂന്ന് പേര്‍ക്കും പരുക്കേറ്റത്. ഇടിമിന്നലിന്‍റെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടി ചിതറുകയായിരുന്നു. സമീപത്തുള്ള ശശീന്ദ്രന്‍റെ വീടിനു മുകളിലേക്കും മരങ്ങളിലേക്കും കോണ്‍ക്രീറ്റ് കഷണങ്ങള്‍ തെറിച്ചുവീണു.

വൈദ്യുത പോസ്റ്റിലെ ബള്‍ബും പൊട്ടിച്ചിതറി. പാലപ്പിള്ളിയില്‍നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Concrete road sides shattered strong lightning three injured investigation underway

Next TV

Related Stories
ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Jul 9, 2025 12:52 PM

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു....

Read More >>
വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 5, 2025 10:08 PM

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി, രണ്ട് വിദ്യാർത്ഥികൾക്ക്...

Read More >>
യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2025 08:38 AM

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

Read More >>
Top Stories

GCC News

//Truevisionall