കുത്തനെ ഇറക്കത്തിൽ വളവ്, ബസ് മലക്കംമറിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു; കനത്ത മഴയിൽ നിയന്ത്രണം നഷ്ടമായി

കുത്തനെ ഇറക്കത്തിൽ വളവ്, ബസ് മലക്കംമറിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു; കനത്ത മഴയിൽ നിയന്ത്രണം നഷ്ടമായി
Jun 10, 2025 09:25 PM | By VIPIN P V

നയ്‌റോബി : ( www.truevisionnews.com ) കെനിയയില്‍ 5 മലയാളികളടക്കം 6 പേർ മരിച്ച വാഹനാപകടം കനത്ത മഴയിൽ ബസിന്റെ നിയന്ത്രണം വിട്ടതിനെ തുടർന്നെന്ന് വിവരം. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. കെനിയയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയിലായിരുന്നു അപകടം. പരുക്കേറ്റവരെ പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

പരുക്കേറ്റവർ ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ബസ് പലതവണ മലക്കംമറിഞ്ഞാണ് താഴ്ചയിലേക്കു പതിച്ചത്. അപകടത്തില്‍ 27 പേർക്കാണ് പരുക്കേറ്റത്. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായാണ് ഇവർ കെനിയയിൽ എത്തിയത്.

തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇന്ന് ഖത്തറിലേക്കു മടങ്ങാനായിരുന്നു തീരുമാനം. അതിനിടെയാണ് ഏവരെയും നടുക്കി ബസ് അപകടമുണ്ടായത്.



Bus skidded steep downhill bend lost control due to heavy rain

Next TV

Related Stories
 ഇങ്ങനെയൊന്നും ആരോടും ചെയ്യരുതേ ...; സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി;  സ്ത്രീക്ക് പിഴ ചുമത്തി

Jun 10, 2025 03:02 PM

ഇങ്ങനെയൊന്നും ആരോടും ചെയ്യരുതേ ...; സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി; സ്ത്രീക്ക് പിഴ ചുമത്തി

സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരിയ ദക്ഷിണ കൊറിയന്‍ സ്ത്രീക്ക് കോടതി പിഴ...

Read More >>
ആലിംഗനത്തിന് 250-600 രൂപ; നല്ല മനസുള്ള ആണുങ്ങളാണോ....? കെട്ടിപ്പിടിക്കാൻ നിന്ന് കൊടുക്കൂ പെൺകുട്ടികൾ കാശ് നൽകും

Jun 8, 2025 12:39 PM

ആലിംഗനത്തിന് 250-600 രൂപ; നല്ല മനസുള്ള ആണുങ്ങളാണോ....? കെട്ടിപ്പിടിക്കാൻ നിന്ന് കൊടുക്കൂ പെൺകുട്ടികൾ കാശ് നൽകും

ചൈനക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഒരു പുതിയ ട്രെന്‍ഡിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ...

Read More >>
സോഷ്യൽ മീഡിയയിൽ വൈറലാകാൻ പുത്തൻ ചലഞ്ച്; വിഷവാതകം ശ്വസിച്ച് പത്തൊൻപതുകാരി മരിച്ചു

Jun 7, 2025 09:40 PM

സോഷ്യൽ മീഡിയയിൽ വൈറലാകാൻ പുത്തൻ ചലഞ്ച്; വിഷവാതകം ശ്വസിച്ച് പത്തൊൻപതുകാരി മരിച്ചു

സമൂഹമാധ്യമങ്ങളിലെ ‘ഡസ്റ്റിംഗ്’ ചലഞ്ചിന് ശ്രമിച്ച പത്തൊമ്പതുകാരി...

Read More >>
മണ്ണാർക്കാട് ഹൈസ്കൂൾ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 7, 2025 09:37 PM

മണ്ണാർക്കാട് ഹൈസ്കൂൾ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മണ്ണാർക്കാട് പള്ളിക്കുറുപ്പ് ഹൈസ്‌കൂളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
Top Stories