കോഴിക്കോട് സെക്സ് റാക്കറ്റ് കേസ്; അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൻമേൽ നടപടി, പ്രതികളായ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട് സെക്സ് റാക്കറ്റ് കേസ്; അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൻമേൽ നടപടി, പ്രതികളായ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
Jun 11, 2025 09:03 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി പ്രതി ചേർത്തു. സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഡ്രൈവര്‍മാരായ കെ ഷൈജിത്, സനിത് എന്നിവരെ പ്രതി ചേര്‍ത്തത്.

അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇരുവരേയും സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി കേസിൽ പ്രതി ചേർത്തത്.

കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതി ചേർത്ത് നടക്കാവ് പോലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകി. കെട്ടിടം വാടകക്കെടുത്ത നിമീഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി പൊലീസുകാരായ രണ്ടു പേരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ബിന്ദുവുമായി രണ്ടു പൊലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

രണ്ടുപേരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായി പൊലീസിന് നേരത്തെതന്നെ വിവരം കിട്ടിയിരുന്നു. കൂടുതൽ പേർ ഇനിയും പ്രതിയാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. നേരത്തെ ആറ് സ്ത്രീകൾ ഉൾപ്പെടെ 9പേരാണ് കേസിൽ അറസ്റ്റിലായത്.

Kozhikode sex racket case Action taken the report of the investigation team two accused policemen suspended

Next TV

Related Stories
'അവനെ കുടുക്കിയതാ...', കണ്ണൂർ സ്വദേശി ദു​ബൈ​യി​ൽ മ​രി​ച്ച സംഭവം; ക​മ്പ​നി ഉ​ട​മ​യും ഭാ​ര്യ​യും ശാ​രീ​രികമായി പീഡിപ്പിച്ചു, പരാതിയുമായി കു​ടും​ബം

Jul 11, 2025 11:37 AM

'അവനെ കുടുക്കിയതാ...', കണ്ണൂർ സ്വദേശി ദു​ബൈ​യി​ൽ മ​രി​ച്ച സംഭവം; ക​മ്പ​നി ഉ​ട​മ​യും ഭാ​ര്യ​യും ശാ​രീ​രികമായി പീഡിപ്പിച്ചു, പരാതിയുമായി കു​ടും​ബം

പാനൂർ വ​ള്ള്യാ​യി സ്വ​ദേ​ശി ദു​ബൈ​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​മ്പ​നി ഉ​ട​മ​ക്കെ​തി​രെ...

Read More >>
അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Jul 11, 2025 11:18 AM

അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി...

Read More >>
കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

Jul 11, 2025 11:11 AM

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ്...

Read More >>
കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

Jul 11, 2025 10:49 AM

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ...

Read More >>
മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

Jul 11, 2025 10:42 AM

മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ...

Read More >>
Top Stories

GCC News

//Truevisionall