( www.truevisionnews.com ) നല്ല മനസുള്ള ആണുങ്ങളാണോ കെട്ടിപ്പിടിക്കാൻ നിന്ന് കൊടുക്കൂ. പെൺകുട്ടികൾ കാശുമായെത്തും. 250-600 രൂപ വരെയാണ് ഒറ്റ ആലിംഗനത്തിനുള്ള പ്രതിഫലം. ചൈനക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഒരു പുതിയ ട്രെന്‍ഡിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ചചെയ്യുന്നത്.
ഇത്തരം മനോഹരമായ ആചാരങ്ങള്‍ എന്തുകൊണ്ട് കേരളത്തിലേക്ക് എത്തുന്നില്ലെന്നതാണ് ഈ വാര്‍ത്തകേട്ട മലയാളി യുവാക്കളുടെ സംശയം. 'സൽസ്വഭാവിയും ആരോഗ്യമുള്ള ആളായാൽ മതി വൈകാതെ ഇത് കേരളത്തിലേക്കും എത്തിയേക്കും'...!.
.gif)
സമ്മര്‍ദം കുറയ്ക്കാനും ആശ്വാസത്തിനുമായി സ്ത്രീകള്‍ പുരുഷന്മാരെ അഞ്ച് മിനിറ്റ് സമയത്തേക്ക് പണം നല്‍കി ആലിംഗനം ചെയ്യുന്നു, ഇതാണ് വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണത. ആശ്വാസവും സ്നേഹവും ശക്തിയും നല്‍കുന്ന പുരുഷന്റെ ആലിംഗനത്തിന് പറയുന്ന പേരാണ് ‘മാന്‍ മം’. ഈ ‘മാന്‍ മം’നു വേണ്ടിയാണ് യുവതികള്‍ പണം ചെലവഴിക്കുന്നത്.
ആപ്പുകളിലൂടെയാണ് ഈ മാന്‍ മം ഏര്‍പ്പാട് ചെയ്യുന്നത്, പൊതുയിടങ്ങളിലോ മാളുകളിലോ എവിടേയും കൈമാറപ്പെടുന്നതാണ് ഈ പ്രത്യകതരം ആലിംഗനം. ചൈനയില്‍ ഇപ്പോള്‍ ട്രെന്‍ഡാണ് ഈ മാന്‍ മംസ്. അതിസമ്മര്‍ദ്ദത്തിലിരിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ ഓഫര്‍ ചെയ്യുന്ന ആശ്വാസമായാണ് ആ നാട് ഇതിനെ കാണുന്നത്. മസ്കുലാര്‍ ബോഡിയുള്ള ഒരു പുരുഷന്റെ മനോഹരമായ ആലിംഗനം സമ്മര്‍ദ്ദം കുറയ്ക്കാനും ആശ്വാസവും ആനന്ദവുമേകാനും സാധിക്കുമെന്നാണ് ഇതിനു പിന്നിലെ കാരണം.
പെരുമാറ്റം, ക്ഷമ, ശരീരഘടന, രൂപം എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്ത്രീകള്‍ മംമ്‌സിനെ തിരഞ്ഞെടുക്കുന്നത്. സ്വകാര്യമായി ചാറ്റ് ചെയ്തതിന് ശേഷമാണ് മാന്‍ മംസും സ്ത്രീകളും പരസ്പരം കണ്ടുമുട്ടുന്നത്. പേശീബലമുള്ള, ജിമ്മില്‍പോകുന്ന പുരുഷന്മാരെ വിശേഷിപ്പിക്കാനാണ് മാന്‍ മംസ് എന്ന പദം ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അത് ശാരീരികമായി ശക്തിയും സൗമ്യതയും ക്ഷമയുമുള്ള പുരുഷന്മാരെയാണ് സൂചിപ്പിക്കുന്നതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമായും നഗരങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് ആലിംഗനങ്ങള്‍ക്കായി സോഷ്യല്‍മീഡിയയില്‍ ആണ്‍മംമ്‌സിനെ തിരയുന്നതെന്നാണ് അതിനായുള്ള പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. തന്റെ പഠനത്തിലും പ്രൊജക്ടിലുമുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ മാന്‍ മംസിലൂടെ സാധിച്ചെന്നുപറഞ്ഞ് ഒരു വിദ്യാര്‍ഥിനി പോസ്റ്റ് പങ്കുവച്ചതും ഈ അടുത്ത കാലത്താണ്.
സെക്കന്ററി സ്കൂളിന്റെ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍വച്ചാണ് ആലിംഗനം നടത്തിയതെന്നും തനിക്ക് വലിയ ആശ്വാസം തോന്നിയെന്നുമുള്ള വിദ്യാര്‍ഥിനിയുടെ പോസ്റ്റിനു കിട്ടിയത് ഒരു ലക്ഷത്തിലേറെ കമന്റ്സായിരുന്നു. നല്ല ശരീരമുള്ള വനിതാ അത്‌ലറ്റുകളേയും ആലിംഗനത്തിനായി പരിഗണിക്കുന്നുണ്ട്. മാന്‍ മംസിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ഇരുവരും തമ്മില്‍ സ്വകാര്യചാറ്റ് നടത്തും. പിന്നീടാണ് പരസ്പരം കണ്ട് ആലിംഗനം ചെയ്ത് ആശ്വാസമണയുന്നത്.
chinese woman are paying six hundreds rupees for a beautiful five minute male hug
