ഇങ്ങനെയൊന്നും ആരോടും ചെയ്യരുതേ ...; സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി; സ്ത്രീക്ക് പിഴ ചുമത്തി

 ഇങ്ങനെയൊന്നും ആരോടും ചെയ്യരുതേ ...; സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി;  സ്ത്രീക്ക് പിഴ ചുമത്തി
Jun 10, 2025 03:02 PM | By Susmitha Surendran

സോൾ: (truevisionnews.com) സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരിയ ദക്ഷിണ കൊറിയന്‍ സ്ത്രീക്ക് കോടതി പിഴ ചുമത്തി. പാന്റ് താഴേക്ക് വലിച്ചപ്പോള്‍ അബദ്ധത്തില്‍ അടിവസ്ത്രമടക്കം ഊരിപ്പോന്നതോടെ ലൈംഗികപരമായ അപമര്യാദ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 2100 ഡോളര്‍ (1.79 ലക്ഷം രൂപയോളം) പിഴയടയ്ക്കണം. കൂടാതെ 50-കാരിയായ ഇവരോട് എട്ട് മണിക്കൂര്‍ ലൈംഗിക അതിക്രമം തടയുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ വടക്ക് കിഴക്കന്‍ ഗാങ്വോണ്‍ പ്രവിശ്യയിലെ ഒരു റെസ്റ്റോറന്റ് അടുക്കളയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ സഹപ്രവര്‍ത്തകനായ യുവാവിനോട് തമാശയ്ക്കാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെന്ന് സ്ത്രീ അവകാശപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

ഒരാളുടെ പാന്റ്‌സ്, അടിവസ്ത്രം ഉള്‍പ്പെടെ താഴേക്ക് വലിക്കുന്നതിനെ 'പാന്റ്‌സിംഗ്' അല്ലെങ്കില്‍ 'ഡിബാഗിംഗ്' എന്നാണ് അറിയപ്പെടുന്നത്. തമാശയ്ക്കായി ദക്ഷിണ കൊറിയയിലെ റിയാലിറ്റ് ഷോകളിലും ടിവി പരിപാടികളിലും ഇത്തരത്തിലൊരു രീതി ചെയ്ത് വരുന്നുണ്ടെങ്കിലും പലപ്പോഴും അത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കാറുണ്ട്.

2019ല്‍, ദക്ഷിണ കൊറിയന്‍ ഒളിമ്പിക് ഷോര്‍ട്ട് ട്രാക്ക് സ്പീഡ് സ്‌കേറ്റിംഗ് ചാമ്പ്യന്‍ ലിം ഹ്യോ-ജുന്‍ മറ്റു വനിതാ സ്‌കേറ്റര്‍മാര്‍ക്ക് മുന്നില്‍ ഒരു പുരുഷ സഹതാരത്തിന്റെ പാന്റ്‌സ് വലിച്ചിറക്കിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.

South Korean woman fined pulling down man's pants front colleagues

Next TV

Related Stories
ഇറച്ചി അരക്കൽ യന്ത്രം വൃത്തിയാക്കുന്നതിനിടെ അപകടം; യന്ത്രത്തില്‍പ്പെട്ട് പത്തൊൻപതുകാരന് ദാരുണാന്ത്യം

Jul 15, 2025 10:34 PM

ഇറച്ചി അരക്കൽ യന്ത്രം വൃത്തിയാക്കുന്നതിനിടെ അപകടം; യന്ത്രത്തില്‍പ്പെട്ട് പത്തൊൻപതുകാരന് ദാരുണാന്ത്യം

കാലിഫോർണിയയിൽ ഇറച്ചി അരക്കൽ യന്ത്രത്തില്‍പ്പെട്ട് പത്തൊൻപതുകാരന് ദാരുണാന്ത്യം....

Read More >>
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

Jul 10, 2025 06:39 AM

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട്...

Read More >>
വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

Jul 10, 2025 06:03 AM

വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി...

Read More >>
ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

Jul 9, 2025 08:01 AM

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ...

Read More >>
ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

Jul 9, 2025 07:16 AM

ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ...

Read More >>
‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്  നടപ്പാക്കും

Jul 8, 2025 05:40 PM

‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് ...

Read More >>
Top Stories

Entertainment News

//Truevisionall