വടകര ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന്റെ പൂട്ടിനുള്ളില്‍ മണല്‍ പ്രയോഗം; ഓഫീസ് തുറക്കാൻ വൈകിയത് മണിക്കൂറുകൾ

വടകര ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന്റെ പൂട്ടിനുള്ളില്‍ മണല്‍ പ്രയോഗം; ഓഫീസ് തുറക്കാൻ വൈകിയത് മണിക്കൂറുകൾ
Jun 10, 2025 08:06 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കോഴിക്കോട്  ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന്റെ ഇരുമ്പ് ഗ്രില്ലും വാതിലും പൂട്ടിയ പൂട്ടിനുള്ളില്‍ പൂഴി നിറച്ച് അജ്ഞാതന്‍. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വാതില്‍ തുറക്കാന്‍ കഴിയാതായതോടെ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ മണിക്കൂറുകള്‍ വൈകി.

രാവിലെ പതിവുപോലെ ജീവനക്കാര്‍ എത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പൂട്ടില്‍ നിറയെ മണല്‍ നിറച്ചതായി കണ്ടത്. തുടര്‍ന്ന് നാദാപുരം പൊലീസില്‍ വിവരം അറിയിച്ചു. എസ്‌ഐയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മണല്‍ നിറച്ച പുറം വശത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് വലിയ ഹാമ്മര്‍ ഉപയോഗിച്ച് തകര്‍ത്ത് അകത്ത് കടന്നെങ്കിലും ഓഫീസിന്റെ വാതിലിലെ പൂട്ടിലും സമാന രീതിയില്‍ മണല്‍ നിറച്ചിരുന്നു.

വാതിലിന് കേടുപാട് സംഭവിക്കാതിരിക്കാന്‍ പുറത്തു നിന്ന് വെല്‍ഡിംഗ് ജോലിക്കാരനെ എത്തിച്ചാണ് ഈ പൂട്ട് മുറിച്ചു മാറ്റിയത്. പെരുന്നാള്‍ അവധിയും ഞായറാഴ്ചയും ആയതിനാല്‍ രണ്ട് ദിവസം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നില്ല. ഈ ദിവസങ്ങളിലായിരിക്കാം സംഭവം നടന്നതെന്നാണ് കരുതുന്നത്. സ്ഥാപനത്തില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ല. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഈ അതിക്രമത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

unknown person filled iron grill door Ayanjary Panchayat office Kozhikode with mud.

Next TV

Related Stories
ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നാളെ യു ഡി എഫ് ഹർത്താൽ

Jul 11, 2025 05:56 PM

ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നാളെ യു ഡി എഫ് ഹർത്താൽ

ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നാളെ...

Read More >>
'വിവാദങ്ങൾക്ക് താല്പര്യമില്ല, കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

Jul 11, 2025 04:58 PM

'വിവാദങ്ങൾക്ക് താല്പര്യമില്ല, കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; വി സിക്ക് കത്തയച്ച് മിനി...

Read More >>
കുട്ടികളെ ചേർക്കാനെന്ന് പറഞ്ഞെത്തി, ലക്കിടിയിൽ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം

Jul 11, 2025 04:49 PM

കുട്ടികളെ ചേർക്കാനെന്ന് പറഞ്ഞെത്തി, ലക്കിടിയിൽ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം

ഒറ്റപ്പാലം പഴയ ലക്കിടിയിൽ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ...

Read More >>
നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് കോഴിക്കോട് കുന്നുമ്മൽ ഒരാൾ മരിച്ചു

Jul 11, 2025 03:55 PM

നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് കോഴിക്കോട് കുന്നുമ്മൽ ഒരാൾ മരിച്ചു

കോഴിക്കോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് ഒരാൾ...

Read More >>
പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക.....സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Jul 11, 2025 03:25 PM

പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക.....സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ...

Read More >>
'കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’; ദുരനുഭവം വിവരിച്ച്  ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി സംവിധായിക

Jul 11, 2025 03:03 PM

'കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’; ദുരനുഭവം വിവരിച്ച് ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി സംവിധായിക

കോഴിക്കോട് രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ദുരനുഭവം വിവരിച്ച് ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി...

Read More >>
Top Stories

GCC News

//Truevisionall