'കോവയ്ക്ക' ഇതൊരു അത്ഭുതം തന്നെ; പ്രമേഹത്തിന് വരെ ഉത്തമം...

  'കോവയ്ക്ക' ഇതൊരു അത്ഭുതം തന്നെ; പ്രമേഹത്തിന് വരെ ഉത്തമം...
Jun 9, 2025 03:32 PM | By Susmitha Surendran

(truevisionnews.com) പച്ചക്കറി കഴിക്കാൻ താല്പര്യക്കുവ് കാണിക്കുന്നവരാണ് കുട്ടികളും മുതിർന്നവരും .  എന്നാൽ കോവയ്ക്ക ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാൻ ശ്രമിക്കൂ. കാണാൻ വളരെ ചെറുതാണെങ്കിലും ഏറെ ആരോഗ്യപരമായ ഒരു പച്ചക്കറി കൂടിയാണ് കോവയ്ക്ക.

വേവിക്കാതെ പച്ചയായി കഴിക്കാവുന്ന പച്ചക്കറിയാണ് കോവയ്ക്ക. പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന് പകരമായി കോവല്‍ ഇലയുടെ നീര്, വേരില്‍ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം . ദിവസവും ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തിന്റെ തോത് കുറഞ്ഞു വരുന്നതായി കാണാന്‍ കഴിയും.

ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് നല്ലതാണ്. ദഹനശക്തി വര്‍ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കിഡ്നി സ്റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും കോവയ്ക്ക വളരെ നല്ലതാണ്.

അലര്‍ജി, അണുബാധ എന്നീ രോഗങ്ങള്‍ ഇല്ലാതാക്കാനും കോവയ്ക്ക നല്ല ഒരു ആഹാരമായി ഉപയോഗിക്കാം. ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന കോവയ്ക്ക അമിത ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.

Benefits of kovaykka

Next TV

Related Stories
 ഉറക്കമുണർന്നോ? എന്നാൽ  ഒന്നോ രണ്ടോ ഗ്ലാസ്‌ പച്ചവെള്ളം വെറും വയറ്റിൽ കുടിക്കൂ...

Jun 13, 2025 06:51 AM

ഉറക്കമുണർന്നോ? എന്നാൽ ഒന്നോ രണ്ടോ ഗ്ലാസ്‌ പച്ചവെള്ളം വെറും വയറ്റിൽ കുടിക്കൂ...

രാവിലെ എഴുന്നേറ്റ ഉടനെ ശുദ്ധജലം കുടിക്കുന്നത് നല്ലതാണോ ...

Read More >>
 ഭക്ഷണത്തിന്റെ  ഇടയില്‍ നിങ്ങൾ വെള്ളം കുടിക്കാറുണ്ടോ? ഇതൊരു  ശീലമാക്കേണ്ട...

Jun 11, 2025 03:09 PM

ഭക്ഷണത്തിന്റെ ഇടയില്‍ നിങ്ങൾ വെള്ളം കുടിക്കാറുണ്ടോ? ഇതൊരു ശീലമാക്കേണ്ട...

ഭക്ഷണത്തിന്റെ ഇടയിൽ വെള്ളം കുടിക്കുന്നത് നല്ലതാണോ?...

Read More >>
Top Stories