4450 യൂണിറ്റുകളുടെ റെക്കോഡ് വില്‍പ്പനയുമായി വാര്‍ഡ്വിസാര്‍ഡ്

4450 യൂണിറ്റുകളുടെ റെക്കോഡ് വില്‍പ്പനയുമായി വാര്‍ഡ്വിസാര്‍ഡ്
Advertisement
Mar 3, 2022 01:23 PM | By Vyshnavy Rajan

കൊച്ചി : രാജ്യത്തെ പ്രമുഖ ടൂ-വീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ ഉദ്പ്പാദകരായ വാര്‍ഡ്വിസാര്‍ഡ് 2022 ഫെബ്രുവരിയില്‍ 4450 യൂണിറ്റ് ഇലക്ട്രിക് ടൂ-വീലറുകള്‍ വിറ്റഴിച്ചു.

വാര്‍ഡ്വിസാര്‍ഡിന്‍റെ പ്രതിമാസ വില്‍പ്പനയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ശക്തമായ ഉല്‍പ്പന്ന ശ്രേണിയും ഫ്ളീറ്റ് മാനേജ്മെന്‍റ് വാഹനം ഉള്‍പ്പടെ പുതിയ മൂന്ന് ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകളുടെ അവതരണവുമായി കഴിഞ്ഞ മാസം കമ്പനി റെക്കോര്‍ഡ് വളര്‍ച്ചയാണ് കുറിച്ചത്.

2021 ഫെബ്രുവരിയിലെ 320 യൂണിറ്റുകളുടെ വില്‍പ്പനയെ അപേക്ഷിച്ച് 1290 ശതമാനം വളര്‍ച്ചയാണിത്. 3951 യൂണിറ്റുകളുടെ വില്‍പ്പന നടന്ന തൊട്ടു മുമ്പത്തെ മാസത്തെ അപേക്ഷിച്ച് കമ്പനി 12.62 ശതമാനം എന്ന ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷം (2021 ഏപ്രില്‍-2022 ഫെബ്രുവരി) കമ്പനി ഇതിനകം 25,000 യൂണിറ്റുകളുടെ വില്‍പ്പന മറികടന്നു (25,777 യൂണിറ്റുകള്‍).

കമ്പനിയുടെ ഇലക്ട്രിക് ടൂ-വീലറുകളുടെ വര്‍ധിച്ചു വരുന്ന ഡിമാന്‍ഡ് കണക്കാക്കുമ്പോള്‍ വാര്‍ഷിക ടാര്‍ജറ്റ് മറികടക്കുമെന്നാണ് പ്രതീക്ഷ. വേഗമേറിയ രണ്ട് പുതിയ ഇ-സ്കൂട്ടറുകളുടെയും ഫ്ളീറ്റ് മാനേജ്മെന്‍റ് വാഹനത്തിന്‍റെയും അവതരണത്തോടെ ജോയ്-ഇ-ബൈക്ക് രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ഇവി ബ്രാന്‍ഡായെന്നും രാജ്യത്തുടനീളം ലഭിച്ച സ്വീകരണം ഫെബ്രുവരിയിലെ വില്‍പ്പനയെ റെക്കോഡിലെത്തിച്ചെന്നും വിപണിയിലെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിനായി ടച്ച് പോയിന്‍റുകള്‍ വിപുലമാക്കുമെന്നും ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്നും വാര്‍ഡ്വിസാര്‍ഡ് ഇനവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ ശീതള്‍ ഭലേറാവു പറഞ്ഞു.

WardWizard with record sales of 4450 units

Next TV

Related Stories
ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും

Jun 29, 2022 10:13 PM

ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും

ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും ...

Read More >>
ഇന്ത്യയിലെ എംഎസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്ക് : ശില്‍പശാല സംഘടിപ്പിച്ചു

Jun 28, 2022 11:49 AM

ഇന്ത്യയിലെ എംഎസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്ക് : ശില്‍പശാല സംഘടിപ്പിച്ചു

ഇന്ത്യയിലെ എംഎസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്ക് : ശില്‍പശാല...

Read More >>
ബോചെ ഗോള്‍ഡ് ലോണിന്റെ  158 ാമത് ബ്രാഞ്ച് യെലഹങ്കയില്‍

Jun 22, 2022 09:18 PM

ബോചെ ഗോള്‍ഡ് ലോണിന്റെ 158 ാമത് ബ്രാഞ്ച് യെലഹങ്കയില്‍

ബോചെ ഗോള്‍ഡ് ലോണിന്റെ 158 ാമത് ബ്രാഞ്ച് യെലഹങ്കയില്‍ ...

Read More >>
പ്ലസ്ടു പഠനത്തിനൊപ്പം എം.ബി.ബി.എസ്സും ഉറപ്പിക്കാം; പഠനം കേരളത്തിലെ  നമ്പർ 1  റസിഡൻഷ്യൽ സ്കൂളിൽ ആയാലോ ?

Jun 17, 2022 05:47 PM

പ്ലസ്ടു പഠനത്തിനൊപ്പം എം.ബി.ബി.എസ്സും ഉറപ്പിക്കാം; പഠനം കേരളത്തിലെ നമ്പർ 1 റസിഡൻഷ്യൽ സ്കൂളിൽ ആയാലോ ?

പ്ലസ്ടു പഠനത്തിനൊപ്പം എം.ബി.ബി.എസ്സും ഉറപ്പിക്കാം; പഠനം കേരളത്തിലെ നമ്പർ 1 റസിഡൻഷ്യൽ സ്കൂളിൽ ആയാലോ...

Read More >>
ഇ.എസ്.ഐ ; സ്റ്റാർകെയറിൽ സൗജന്യ ഹൃദയരോഗ ചികിത്സ

Jun 16, 2022 01:01 PM

ഇ.എസ്.ഐ ; സ്റ്റാർകെയറിൽ സൗജന്യ ഹൃദയരോഗ ചികിത്സ

കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് ഫണ്ട് അഥവാ (ഇ.എസ്.ഐ) ഗുണഭോക്താക്കൾക്ക് ഇനി മുതൽ സ്റ്റാർകെയറിൽ...

Read More >>
ഇ.എസ്.ഐ അംഗത്വമുള്ളവർക്ക് സ്റ്റാർകെയറിൽ സൗജന്യചികിത്സ

Jun 15, 2022 01:08 PM

Top Stories