പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിലിട്ട് ബലാല്‍സംഗം ചെയ്തു; നഴ്സ് അറസ്റ്റില്‍

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിലിട്ട് ബലാല്‍സംഗം ചെയ്തു; നഴ്സ് അറസ്റ്റില്‍
Jun 7, 2025 04:03 PM | By VIPIN P V

( www.truevisionnews.com ) പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന യുവതിയെ ഐസിയുവിലിട്ട് ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നഴ്സിനും ആശുപത്രി ജീവനക്കാരനുമെതിരെ പരാതി. രാജസ്ഥാനിലെ ആള്‍വാറിലാണ് സംഭവം. ഇഎസ്ഐസി മെഡിക്കല്‍ കോളജില്‍ ട്യൂബക്ടമി ശസ്ത്രക്രിയയ്ക്കായെത്തിയ 32കാരിയാണ് പരാതിക്കാരി.

സംഭവത്തില്‍ ആശുപത്രിതല അന്വേഷണത്തിനും ഉത്തരവിട്ടു. പ്രതി സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ രണ്ടിനാണ് യുവതിയെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. ട്യൂബക്ടമി ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഇവരെ ഐസിയുവിലേക്ക് മാറ്റി. രാത്രി 11 മണിയോടെ യുവതിയുടെ ഭര്‍ത്താവിനോട് ഐസിയു പരിസരത്ത് നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

പിന്നാലെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയില്‍ ആശുപത്രി ജീവനക്കാരനും പുരുഷ നഴ്സും കൂടി എത്തി യുവതിയെ മയക്കിക്കിടത്തിയ ശേഷം ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. പീഡനത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച്, യുവതിക്ക് വേദനയുണ്ടെന്നും നേരെ ഇരിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവതിയെ ഭര്‍ത്താവ് കിടക്കയില്‍ നേര കിടത്തി. പിന്നാലെ വീണ്ടും ഇയാളെ ഐസിയുവിന്‍റെ മുന്നില്‍ നിന്നും മാറ്റിയിരുത്തി.

ജൂണ്‍ അഞ്ചിനാണ് യുവതി ബോധം വീണ്ടെടുത്തത്. താന്‍ പീഡിപ്പിക്കപ്പെട്ടതായും ക്രൂരമായി നഴ്സും ആശുപത്രി ജീവനക്കാരനും ഉപദ്രവിച്ചതായും യുവതി ഭര്‍ത്താവിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഡ്യൂട്ടി ഡോക്ടറിനെയും വിവരമറിയിച്ചു. ആശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രതിയായ സുഭാഷ് ഘിതാല (30) കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമത്തിനും ബലാല്‍സംഗത്തിനും കേസെടുത്തു.

Nurse arrested for molesting young woman ICU after abortion

Next TV

Related Stories
അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

Jul 29, 2025 12:45 PM

അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന്...

Read More >>
ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

Jul 29, 2025 12:10 PM

ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീക്ക് നേരെ യാത്രക്കാരന്റെ...

Read More >>
പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

Jul 29, 2025 10:23 AM

പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ...

Read More >>
ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

Jul 29, 2025 09:00 AM

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെയെന്ന്...

Read More >>
മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

Jul 29, 2025 08:31 AM

മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

മദ്യപിക്കാന്‍ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്‌സികൊണ്ട് തലക്കെറിഞ്ഞ്...

Read More >>
കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

Jul 29, 2025 08:15 AM

കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

കളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം...

Read More >>
Top Stories

//Truevisionall