‘പല നാള്‍ കള്ളി ഒരു നാള്‍ പിടിയില്‍’, വീട്ടിൽനിന്ന് പതിനാലരപ്പവൻ കവർന്ന് മരുമകൾ; പിടിയിലായത് വേറൊരു പതിനൊന്ന് പവൻ നഷ്ടപ്പെട്ടതോടെ

‘പല നാള്‍ കള്ളി ഒരു നാള്‍ പിടിയില്‍’, വീട്ടിൽനിന്ന് പതിനാലരപ്പവൻ കവർന്ന് മരുമകൾ; പിടിയിലായത് വേറൊരു പതിനൊന്ന് പവൻ നഷ്ടപ്പെട്ടതോടെ
Jun 6, 2025 10:34 AM | By VIPIN P V

കായംകുളം (ആലപ്പുഴ): ( www.truevisionnews.com ) വീട്ടില്‍നിന്ന് പതിന്നാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവര്‍ഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവര്‍ഷം മേയ് 10-നു പ്രയാര്‍ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തന്‍ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്.

കേസില്‍ സാബു ഗോപാലന്റെ മകന്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയില്‍ ഇടയനമ്പലത്ത് നെടിയത്ത് വീട്ടില്‍ ഗോപിക (27) പിടിയിലായി. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പോലീസിന് സംശയമുണ്ടായിരുന്നു.

സാബുഗോപാലന്റെ ബന്ധുവിന്റെ 11 പവന്‍ സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ രണ്ടാഴ്ച മുമ്പ് ഗോപികയെ ഏല്‍പ്പിച്ചിരുന്നു. ഈ മാസം മൂന്നാം തീയതി ലോക്കറില്‍ വെച്ച സ്വര്‍ണം തിരികെ എടുക്കാന്‍ ഗോപിക പോയിരുന്നു. സ്വര്‍ണം ലോക്കറില്‍നിന്ന് തിരികെ എടുത്തുകൊണ്ട് വരുന്നതിനിടെ വഴിയില്‍വെച്ച് നഷ്ടപ്പെട്ടുവെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ വസ്തുത അറിയാന്‍ ഗോപികയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തിരുന്നു. ഇതില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഗോപിക പറഞ്ഞത്. തുടര്‍ന്ന് ഗോപികയെ സാബു ഗോപാലന്റെ വീട്ടില്‍ കൊണ്ടുവന്ന് അന്വേഷണം നടത്തിയപ്പോള്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ സ്വര്‍ണം ആ വീട്ടില്‍ നിന്നു കണ്ടെത്തി.

തുടര്‍ന്ന് ഗോപികയെ വിശദമായി ചോദ്യംചെയ്തു. ഇതില്‍ നിന്ന് കഴിഞ്ഞവര്‍ഷം സാബു ഗോപാലന്റെ വീട്ടില്‍നിന്നു കാണാതായ പതിന്നാലരപ്പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത് ഗോപികയാണെന്ന് സമ്മതിക്കുകയും ചെയ്തു. മോഷ്ടിച്ച സ്വര്‍ണം ഗോപിക ബന്ധുവിനെക്കൊണ്ട് വില്‍പ്പിച്ചിരുന്നു. വിറ്റു കിട്ടിയ പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തില്‍ ഇരുന്ന സ്വര്‍ണം എടുക്കുകയും ചെയ്തു.

daughter in law arrested for gold theft from house

Next TV

Related Stories
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

Jul 6, 2025 06:09 AM

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി...

Read More >>
ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Jul 1, 2025 03:51 PM

ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ്...

Read More >>
കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

Jun 29, 2025 04:01 PM

കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്...

Read More >>
Top Stories

//Truevisionall