ആലപ്പുഴ: ( www.truevisionnews.com ) കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ പവർഹൗസ് വാർഡ് സ്വദേശി വാഹിദ് (43) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സെലീന ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷന് സമീപത്ത് വെച്ച് ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു അപകടം.
വഴിച്ചേരിയിൽ തട്ടുകട നടത്തുകയായിരുന്നു ഇരുവരും. കട അടച്ചശേഷം ബെെക്കിൽ ജനറൽ ആശുപത്രി ജംഗ്ഷനിലെ പമ്പിൽ പെട്രോൾ നിറയ്ക്കാൻ പോയി തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റയുടനെ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ ആറ് മണിയോടെ വാഹിദ് മരണപ്പെട്ടു.
.gif)

അതേസമയം തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. 22 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കാട്ടാക്കടയില്‍ നിന്ന് നെയ്യാര്‍ ഡാമിലേക്ക് പോയ ബസ്സും ഡാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഓര്‍ഡിനറി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തനിടെയാണ് അപകടമുണ്ടായത്. ഇതില്‍ ഒരു ബസിന്റെ ഡ്രൈവറായ വിജയകുമാര്‍ ബസിനുള്ളില്‍ കുടുങ്ങിപ്പോയി.
പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് വിജയകുമാറിനെ പുറത്തെടുക്കാന്‍ സാധിച്ചത്. പരിക്കേറ്റവരെ മണിയറവിള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
couple road accident in alappuzha 43 year old died
