---
title: "യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു"
english_title: "Sabari Express to become superfast train from now on"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301383/sabari-express-to-become-superfast-train-from-now-on"
published_at: "2025-07-08T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686d373e0665f_tvm.jpg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു

> **Lead Summary:** ** ശ**ബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു. റെയില്‍വേ ബോര്‍ഡിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, 17229/30 തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് മെയില്‍/എക്‌സ്പ്രസില്‍ കാറ്റഗറിയില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നു.

## Article Content

** ശ**ബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു. റെയില്‍വേ ബോര്‍ഡിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, 17229/30 തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് മെയില്‍/എക്‌സ്പ്രസില്‍ കാറ്റഗറിയില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നു.

പുതിയ ക്രമത്തില്‍ ഓടിത്തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. കൂടാതെ, ട്രെയിനിന്റെ പ്രാഥമിക മെയിന്റെനന്‍സ് തിരുവനന്തപുരം സെന്‍ട്രലിലേക്ക് മാറ്റും. 

17229/30 തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് സൂപ്പര്‍ഫാസ്റ്റിന്റെ പുതുക്കിയ സമയക്രമം:

20630 – തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്.  തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന സമയം: 6:45 എഎം, സെക്കന്തരാബാദില്‍ എത്തിച്ചേരുന്ന സമയം: 11:00 എഎം (അടുത്ത ദിവസം) . 

20629 – സെക്കന്തരാബാദില്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്. സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടുന്ന സമയം: 2:35 പിഎം, തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്ന സമയം: 6:20 പിഎം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301383/sabari-express-to-become-superfast-train-from-now-on)