കണ്ണൂർ : ( www.truevisionnews.com ) ‘സമരസംഗമം’ പരിപാടിയുടെ പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ കണ്ണൂർ കോൺഗ്രസ്സിൽ പോസ്റ്റർ പോര്. ബോധപൂർവ്വം ഒഴിവാക്കിയതെന്ന് സുധാകര അനുകൂലികൾ. പരസ്യ പ്രതിഷേധവുമായി സുധാകരൻ്റെ പേഴ്സണൽ സ്റ്റാഫടക്കം രംഗത്തെത്തി. പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയാലും കോൺഗ്രസ്സുകാരുടെ ഹൃദയത്തിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്.
പ്രതിഷേധത്തെ തുടർന്ന് പുതിയ പോസ്റ്റർ തയ്യാറാക്കി കണ്ണൂർ ഡിസിസി. പുതിയ പോസ്റ്ററിൽ ദേശീയ നേതാക്കൾക്കൊപ്പം സുധാകരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 14 ന് നടക്കുന്ന സമരസംഗമം പരിപാടിയുടെ പോസ്റ്ററിനെ സംബന്ധിച്ചാണ് പ്രതിഷേധം ഉണ്ടായത്. കെ സുധാകരൻ കണ്ണൂരിലെ കോൺഗ്രസ്സുകാരുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണ്.
.gif)

അദ്ദേഹത്തിന്റെ ജില്ലയിൽ പാർട്ടിയുടെ സമരപരിപാടി നടക്കുമ്പോൾ പോസ്റ്ററിൽ ആ തല ഒഴിവാക്കാൻ നിങ്ങൾക്ക് കഴിയും. പക്ഷെ കണ്ണൂരിലെ കോൺഗ്രസ്സുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ളവർ ആരും ജനിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ്.
poster fight in kannur congress over absence of k sudhakarans photo in samara sangamam
