ഇതെങ്ങനെ കടലിലെത്തി....! അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്ക് മീനിനൊപ്പം ലഭിച്ചത് കശുവണ്ടി

ഇതെങ്ങനെ  കടലിലെത്തി....! അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്ക്  മീനിനൊപ്പം ലഭിച്ചത്  കശുവണ്ടി
Jun 6, 2025 07:35 AM | By Susmitha Surendran

കൊല്ലം: (truevisionnews.com) കോളടിച്ചല്ലോ ... അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളെന്നാണ് കരുതുന്നത്.

ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണ് കശുവണ്ടി കൂടുതലായി ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ മത്സ്യബന്ധന മേഖല വലിയ തോതിലുള്ള തിരിച്ചടിയായിരുന്നു നേരിട്ടുകൊണ്ടിരുന്നത്. കപ്പല്‍ അപകടത്തില്‍പെട്ടതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ടായിരുന്നു.

വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ മെയ് 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. സംഭവത്തിൽ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. 

അതേസമയം കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ ചരക്കു കപ്പലിനുള്ളിൽ പരിശോധന നടപടികൾ ഇന്ന് മുതൽ തുടങ്ങും . ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും, കപ്പൽ കമ്പനിയായ എംഎസ്‍സിയും ചേർന്നാണ് ദൗത്യം. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘം ആദ്യം കപ്പൽ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടിൽ പരിശോധന നടത്തി മാപ്പിങ് പൂർത്തിയാക്കും.

തുടർന്ന് കണ്ടെയ്നറുകൾ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇതിനും കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതിനുമായി കപ്പൽ കമ്പനി മറ്റൊരു സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കപ്പൽ മുങ്ങിയ മേഖല പൂർണമായും കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലാണ്.


Fishermen Azheekal received cashew nuts along with their fish

Next TV

Related Stories
'ആഹാരം പോലും കഴിക്കാതെ ഇരിക്കുവാ.. ബസ് വിടുമെന്ന് സാർ പറഞ്ഞതല്ലേ ...'; മന്ത്രിയെ വിശ്വസിച്ച് ഇറങ്ങിയിട്ട് ബസ് കിട്ടിയില്ലെന്ന് രോഷത്തോടെ യാത്രക്കാർ

Jul 9, 2025 11:16 AM

'ആഹാരം പോലും കഴിക്കാതെ ഇരിക്കുവാ.. ബസ് വിടുമെന്ന് സാർ പറഞ്ഞതല്ലേ ...'; മന്ത്രിയെ വിശ്വസിച്ച് ഇറങ്ങിയിട്ട് ബസ് കിട്ടിയില്ലെന്ന് രോഷത്തോടെ യാത്രക്കാർ

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ വാക്ക് വിശ്വസിച്ച് യാത്രക്കെത്തിയ പലരും വിവിധയിടങ്ങളിൽ...

Read More >>
തലയ്ക്ക് ഏറ് കിട്ടണ്ട....;  ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

Jul 9, 2025 09:40 AM

തലയ്ക്ക് ഏറ് കിട്ടണ്ട....; ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി...

Read More >>
Top Stories










//Truevisionall