മദ്യം കൊണ്ട് കുളിച്ചതാണോ....! ആര്‍സിബിയുടെ ജയം മൊതലായി; ഒറ്റ ദിവസം കൊണ്ട് വിറ്റത് 157.94 കോടിയുടെ മദ്യം

മദ്യം കൊണ്ട് കുളിച്ചതാണോ....! ആര്‍സിബിയുടെ ജയം മൊതലായി; ഒറ്റ ദിവസം കൊണ്ട് വിറ്റത് 157.94 കോടിയുടെ മദ്യം
Jun 5, 2025 04:36 PM | By Susmitha Surendran

(truevisionnews.com)  പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ ചൊവ്വാഴ്ച കര്‍ണാടകയില്‍ കുടിച്ച് തീർത്ത മദ്യവില്‍പ്പനയുടെ റെക്കോര്‍ഡ്കണക്കുകള്‍ പുറത്ത് . ചൊവ്വാഴ്ച ഒറ്റദിവസം കൊണ്ട് 157.94 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. ഇത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വില്‍പ്പന വരുമാനമാണ്.

148,000 പെട്ടി ബോട്ടില്‍ഡ് ബിയര്‍ വിറ്റഴിച്ചതിലൂടെ 30.66 കോടി രൂപയാണ് വരുമാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 36,000 പെട്ടി ബിയര്‍ മാത്രമാണ് വിറ്റഴിച്ചത്, അതിലൂടെ 6.29 കോടി രൂപയായിരുന്നു വരുമാനം. മറ്റ് മദ്യവില്‍പ്പനയിലൂടെ 128,000 പെട്ടികള്‍ വിറ്റഴിച്ചപ്പോള്‍ 127.88 കോടി രൂപ ലഭിച്ചു. 2024 ജൂണ്‍ 3-ന് ഈ വിഭാഗത്തില്‍ 19.41 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നത്. ഒരു ദിവസം മാത്രം സംസ്ഥാനത്തിന് 157.94 കോടി രൂപയുടെ മദ്യവരുമാനം ലഭിച്ചു, ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസത്തെക്കാള്‍ 132.24 കോടി രൂപ കൂടുതലാണിത്

18 സീസണുകള്‍ക്ക് ശേഷം ആര്‍സിബി ഐപിഎല്‍ ട്രോഫി നേടിയതിനെ തുടര്‍ന്നുണ്ടായ ആവേശമാണ് റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് പിന്നില്‍. നഗരങ്ങളിലും പട്ടണങ്ങളിലും വലിയ ആഘോഷങ്ങള്‍ ആയിരുന്നു സംഘടിപ്പിച്ചത്. ബെംഗളൂരു ആയിരുന്നു പ്രധാന കേന്ദ്രം. ആളുകള്‍ തെരുവുകളിലിറങ്ങുകയും പടക്കം പൊട്ടിക്കുകയും റോഡുകളിലും വാഹനങ്ങളിലും നൃത്തം ചെയ്യുകയും ടീം ജേഴ്‌സിയണിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു . കര്‍ണ്ണാടകയിലെങ്ങും മദ്യശാലകള്‍ക്ക് മുന്നില്‍ അതിരാവിലെ മുതല്‍ നീണ്ട നിര ദൃശ്യമായിരുന്നു, ചിലര്‍ ഫ്‌ലൈഓവറുകളില്‍ മദ്യക്കുപ്പികളുമായി ആഘോഷിച്ചു. 

Liquor worth Rs 157.94 crores sold single day Karnataka celebrates RCB's win with drinks

Next TV

Related Stories
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

Jul 14, 2025 10:17 PM

തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

ഹൈദരാബാദിലെ നമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിൽനിന്ന് മനുഷ്യാസ്ഥികൂടം...

Read More >>
പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

Jul 14, 2025 08:08 PM

പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

ബാലസോറിൽ അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം....

Read More >>
നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

Jul 14, 2025 03:52 PM

നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ച്ചാടി കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള....

Read More >>
ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

Jul 14, 2025 03:32 PM

ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന്...

Read More >>
പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

Jul 14, 2025 02:28 PM

പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

ഗോവയ്ക്ക് ഗവർണറെ നിയമിച്ച് കേന്ദ്ര സർക്കാർ, ഗജപതി രാജു പുതിയ ഗോവ...

Read More >>
Top Stories

//Truevisionall