---
title: "പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ"
english_title: "P.S. Sreedharan Pillai replaced Ashok Gajapathi Raju appointed as new Goa Governor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302471/ps-sreedharan-pillai-replaced-ashok-gajapathi-raju-appointed-as-new-goa-governor"
published_at: "2025-07-14T14:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6874c7cacd160_tyttyu.jpg"
keywords: []
---

# പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

> **Lead Summary:** **​ഗോവ: ( **[www.truevisionnews.com]** ) **ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ​ഗോവയുടെ പുതിയ ​ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ​ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ​ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്.

## Article Content

**​ഗോവ: ( **[www.truevisionnews.com]** ) **ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ​ഗോവയുടെ പുതിയ ​ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ​ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ​ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്.

ഹരിയാനയിൽ പുതിയ ​ഗവർണറായി അസിം കുമാർ ഘോഷ്, ​ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ​ഗവർണറായി കബീന്ദ്ര സിം​ഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ​ഗജപതി രാജു. ചെന്നൈയിലായിരുന്നു പശുപതി അശോക് ഗജപതി ജനിച്ചത്. 2014 മുതൽ 2018 വരെ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ ശ്രീധരൻ പിള്ളയ്ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. നേരത്തെ, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമായിരുന്നു ഗോവ ഗവർണറായുള്ള നിയമനം.

**രാഷ്ട്രീയ ജീവിതവും മുൻ പദവികളും**

*അശോക് ഗജപതി രാജുവിന്റെ രാഷ്ട്രീയ ജീവിതം വളരെ നീണ്ടതും വിവിധ പദവികൾ വഹിച്ചതുമാണ്:*

*കേന്ദ്ര വ്യോമയാന മന്ത്രി: 2014 മുതൽ 2018 വരെ നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര വ്യോമയാന മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.*

*ലോക്സഭാ എം.പി.: 2014 മുതൽ 2019 വരെ ലോക്സഭാംഗമായിരുന്നു.*

*ആന്ധ്രാപ്രദേശ് നിയമസഭാംഗം: ആന്ധ്രാപ്രദേശ് നിയമസഭയിൽ 25 വർഷത്തിലേറെ കാലം (1978-2004, 2009-2014) അംഗമായിരുന്നു.*

*ആന്ധ്രാപ്രദേശ് മന്ത്രി: ആന്ധ്രാപ്രദേശ് സർക്കാരിൽ ധനകാര്യം, വാണിജ്യനികുതി, എക്സൈസ്, നിയമകാര്യം, ആസൂത്രണം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302471/ps-sreedharan-pillai-replaced-ashok-gajapathi-raju-appointed-as-new-goa-governor)