പിൻകോഡുകൾക്ക് ഗുഡ് ബൈ പറയാം; ഇനി മുതൽ രാജ്യത്ത് ഡിജിപിൻ സംവിധാനം

പിൻകോഡുകൾക്ക്  ഗുഡ് ബൈ പറയാം; ഇനി മുതൽ രാജ്യത്ത് ഡിജിപിൻ സംവിധാനം
Jun 5, 2025 04:32 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)  പിൻകോഡുകൾക്ക് പകരം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. ഡിജിപിൻ എന്നറിയപ്പെടുന്ന സംവിധാനമായിരിക്കും ഇനി മുതൽ പുതിയ അഡ്രസ് സംവിധാനമായി പ്രവർത്തിക്കുക. ഇതു വഴി മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിയും. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമാണ് ഡിജിപിൻ സംവിധാനം.

പത്ത് ഡിജിറ്റുള്ള ആൽഫന്യൂമറിക് കോഡാണ് ഡിജിപിൻ. പിൻകോഡുകൾ വിശാലമായ ഒരു പ്രദേശത്തെയാണ് പ്രതിധാനം ചെയ്തിരുന്നതെങ്കിൽ ഡിജിപിന്‍ വഴി മേൽവിലാസത്തിന്‍റെ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി തപാൽ വകുപ്പ് ചൂണ്ടികാണിക്കുന്നത്. ഓരോരുത്തരുടെയും ഡിജിപിന്‍ സര്‍ക്കാര്‍ പ്രത്യേകം തയാറാക്കിയ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും.

ഡിജിപിൻ സംവിധാനം മുഖേന പോസ്റ്റൽ സർവീസ്, കൊറിയറുകൾ എന്നിവ എളുപ്പമാക്കുന്നതിനോടൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ പൊലീസ്, ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് എന്നീ സേവനങ്ങള്‍ ലഭ്യമാകുന്നതിനും ഉപയോഗിക്കാം. ഇതിലൂടെ അതിവേഗത്തില്‍ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നതാണ്. ആമസോൺ, ഫ്ലിപ്കാർട്ട് പോലെയുള്ള ഓണ്‍ലൈന്‍വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിങ് നടത്തുന്നവര്‍ക്കും ഡിജിപിന്‍ ഉപയോഗപ്രദമാകും.

ഐ.ഐ.ടി ഹൈദരാബാദ്, എ.ആര്‍.എസ്.സി, ഐ.എസ്.ആര്‍.ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യൻ തപാൽ വകുപ്പ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ഇത് ലഭ്യമാകും. ഡിജിപിൻ ലോ​ഗിൻ ചെയ്യുന്ന രൂപം1-https://dac.indiapost.gov.in/mydigipin/home എന്ന പേജ് തുറക്കുക.2-നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ കണ്ടുപിടിച്ച് അതിന് മുകളിൽ ക്ലിക്ക് ചെയ്താൽ പേജിന്റെ വലത് ഭാ​ഗത്ത് താഴെയായി ആ സ്ഥലത്തിന്റെ ഡിജിപിൻ ലഭിക്കും. നാല് മീറ്റര്‍ ചുറ്റളവിലുള്ള കൃത്യമായ ലൊക്കേഷന്‍ ഇതുവഴി അറിയാനാകും.

India Post introduced new digital address system replace pin codes.

Next TV

Related Stories
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

Jul 14, 2025 10:17 PM

തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

ഹൈദരാബാദിലെ നമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിൽനിന്ന് മനുഷ്യാസ്ഥികൂടം...

Read More >>
പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

Jul 14, 2025 08:08 PM

പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

ബാലസോറിൽ അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം....

Read More >>
നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

Jul 14, 2025 03:52 PM

നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ച്ചാടി കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള....

Read More >>
ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

Jul 14, 2025 03:32 PM

ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന്...

Read More >>
പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

Jul 14, 2025 02:28 PM

പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

ഗോവയ്ക്ക് ഗവർണറെ നിയമിച്ച് കേന്ദ്ര സർക്കാർ, ഗജപതി രാജു പുതിയ ഗോവ...

Read More >>
Top Stories

//Truevisionall