ബെംഗളൂരുവിൽ വൻ ദുരന്തം; ആർ സി ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും ഏഴ് മരണം

ബെംഗളൂരുവിൽ വൻ ദുരന്തം; ആർ സി ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും ഏഴ് മരണം
Jun 4, 2025 05:51 PM | By VIPIN P V

( www.truevisionnews.com ) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചെന്ന് റിപ്പോർട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആണ് അപകടം. വലിയ ആഘോഷമാണ് ഇപ്പോൾ ദുരന്തത്തിൽ കലാശിച്ചിരിക്കുന്നത്.

18 വർഷത്തെ കാത്തിരിപ്പിനുശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ചരിത്രപ്രസിദ്ധമായ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ആഘോഷിക്കുന്നതിനായി വിധാൻ സൗധയിൽ സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ എല്ലാവരും ആഘോഷത്തിലായിരുന്നു.

പ്രവേശന കവാടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ആണ് അണിനിരന്നത്. പൊതു ആഘോഷങ്ങൾക്ക് മുന്നോടിയായി സ്റ്റേഡിയത്തിന് പുറത്ത് ജനക്കൂട്ടം തിങ്ങിനിറഞ്ഞപ്പോൾ, തിക്കിലും തിരക്കിലും പെട്ട് ആരാധകരെ നിയന്ത്രിക്കാൻ പോലീസ് നേരിയ ബലപ്രയോഗം നടത്തിയിരുന്നു.

പരിക്കേറ്റവർ ബൗറിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് ആളുകളോട് പിരിഞ്ഞുപോകാൻ അഭ്യർത്ഥിക്കുന്നു.

Major tragedy during RCB victory celebration Seven dead stampede

Next TV

Related Stories
മം​ഗ​ളൂ​രുവിൽ കാ​ണാ​താ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​രി​ച്ച​നി​ല​യി​ൽ

Jun 6, 2025 09:56 AM

മം​ഗ​ളൂ​രുവിൽ കാ​ണാ​താ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​രി​ച്ച​നി​ല​യി​ൽ

വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യ പു​ത്തൂ​ർ സി​റ്റി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ര​മേ​ശ് റാ​യ് നെ​ല്ലി​ക്കാ​ട്ടെ​യു​ടെ പാ​ല​ത്തി​ന് സ​മീ​പം...

Read More >>
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; മരിച്ചവരില്‍ ഐടി ജീവനക്കാരിയും വിദ്യാര്‍ഥികളും

Jun 6, 2025 09:24 AM

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; മരിച്ചവരില്‍ ഐടി ജീവനക്കാരിയും വിദ്യാര്‍ഥികളും

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐടി ജീവനക്കാരിയും...

Read More >>
ഒരുവയസുള്ള കുഞ്ഞിനെ കടിച്ചെടുത്ത് തെരുവുനായ, രണ്ട് ദിവസത്തെ തെരച്ചിലിൽ കിട്ടിയത് രക്തം പുരണ്ട വസ്ത്രം മാത്രം

Jun 6, 2025 09:13 AM

ഒരുവയസുള്ള കുഞ്ഞിനെ കടിച്ചെടുത്ത് തെരുവുനായ, രണ്ട് ദിവസത്തെ തെരച്ചിലിൽ കിട്ടിയത് രക്തം പുരണ്ട വസ്ത്രം മാത്രം

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തൊട്ടടുത്ത് കിടന്നിരുന്ന ഒരു വയസുകാരിയെ കടിച്ചെടുത്ത്...

Read More >>
Top Stories