കോഴിക്കോട് വടകരയിൽ കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു

കോഴിക്കോട് വടകരയിൽ കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു
Jun 4, 2025 03:43 PM | By VIPIN P V

വടകര(കോഴിക്കോട്) : ( www.truevisionnews.com ) ഇരുപത് വർഷത്തിലേറെയായി കിടപ്പിലായ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. തിരുവള്ളൂർ ശാന്തിനഗറിൽ കുരുന്തച്ചോടി വിനീഷ് (37) ആണ് മരിച്ചത്. വീട്ടിൽ നിന്ന് രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയും പിന്നീട് ചികിത്സയെ തുടർന്ന് കിടപ്പിലാകുകയായിരുന്നു. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം അല്പസമയത്തിനകം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

അച്ഛൻ: കണ്ണൻ, അമ്മ: നാരായണി. സഹോദരങ്ങൾ: ബിജു , കനക.

bedridden young man died during treatment hospital Vadakara Kozhikode

Next TV

Related Stories
താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

Jun 6, 2025 08:50 AM

താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

പത്താംക്‌ളാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം...

Read More >>
കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

Jun 5, 2025 08:05 PM

കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

Jun 5, 2025 07:43 PM

കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

കണ്ണാടി പൊയിലിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ...

Read More >>
കോഴിക്കോട് കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

Jun 5, 2025 09:54 AM

കോഴിക്കോട് കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

കൊടുവള്ളി നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories