ദില്ലി: (truevisionnews.com) ദേശീയപാത നിർമ്മാണത്തിലെ വിവാദങ്ങൾക്കിടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പാതാ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യം ഉന്നയിക്കും. ചർച്ചയിൽ പിണറായിക്കൊപ്പം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയും തുടര്‍ന്നുള്ള വിവാദങ്ങളുമടക്കം ചര്‍ച്ചയാകും.
Minister Muhammad Riyaz Chief Minister Pinarayi Meeting Union Minister Nitin Gadkari today
