മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വർധിച്ചു; സുരക്ഷാ ക്രമീകരണത്തിനായി സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ പരിശോധിച്ചു

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്  വർധിച്ചു; സുരക്ഷാ ക്രമീകരണത്തിനായി സ്പിൽവേയിലെ മൂന്ന്  ഷട്ടറുകൾ പരിശോധിച്ചു
Jun 4, 2025 06:35 AM | By Vishnu K

ഇടുക്കി: (truevisionnews.com) മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. കാലവർഷത്തിന്‍റെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

തമിഴ്‌നാട് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എൻജിനീയർമാരായ സാം ഇർവിൻ, സെൽവം എന്നിവരും കേരളത്തിന്‍റെ പ്രതിനിധികളായി എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. സിജി എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതൽ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി. സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. പരിശോധനയുടെ റിപ്പോർട്ട് മേൽനോട്ട സമിതിക്ക് സമർപ്പിക്കും.

Water level in Mullaperiyar Dam rises to feet shutters spillway inspected safety arrangements

Next TV

Related Stories
ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

Jul 5, 2025 11:10 AM

ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

കട്ടപ്പനയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതി...

Read More >>
പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

Jun 30, 2025 08:27 AM

പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

കാട്ടാനകളെ തുരത്താനുള്ള പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതരമായി...

Read More >>
ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

Jun 26, 2025 03:13 PM

ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം...

Read More >>
 കനത്ത മഴ;  ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

Jun 25, 2025 04:27 PM

കനത്ത മഴ; ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ...

Read More >>
Top Stories

//Truevisionall