ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ
Jul 5, 2025 11:10 AM | By VIPIN P V

കട്ടപ്പന: ( www.truevisionnews.com ) മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. ബിനീത (49) എന്ന യുവതിയാണ് എറണാകുളത്തു നിന്ന് പിടിയിലായത്. 2006 ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വെച്ച് 25,000 രൂപ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്.

കേസില്‍ 2006 ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 19 വർഷമായി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. എറണാകുളം നെടുമ്പാശ്ശേരി ക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പൊലീസ് തിരയുകയായിരുന്നു.

സമീപകാല സംഭവങ്ങൾ

കേരളത്തിൽ വിവിധ ജില്ലകളിൽ മുക്കുപണ്ടം തട്ടിപ്പ് വ്യാപകമായിട്ടുണ്ട്. സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ചില സംഭവങ്ങൾ:

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ വ്യാപകം: തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലുമായി ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില കേസുകളിൽ ഒന്നിലധികം പേർ ഉൾപ്പെട്ട സംഘങ്ങളാണ് തട്ടിപ്പ് നടത്തിയത്.

ഓൺലൈൻ തട്ടിപ്പുകൾ: വ്യാജ സ്വർണ്ണം ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് പുറമെ, സ്വർണ്ണ നിക്ഷേപത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പുകളും വർദ്ധിച്ചുവരുന്നുണ്ട്.

എങ്ങനെ തട്ടിപ്പ് തടയാം?

കൃത്യമായ പരിശോധന: സ്വർണ്ണം പണയം വെക്കുന്ന സ്ഥാപനങ്ങൾ അത് കൃത്യമായി പരിശോധിക്കാൻ വിദഗ്ദ്ധരെ നിയോഗിക്കുകയോ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക.

ജാഗ്രത: സംശയകരമായ സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുക.

ബോധവൽക്കരണം: പൊതുജനങ്ങളെയും സ്ഥാപനങ്ങളെയും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവൽക്കരിക്കുക.

മുക്കുപണ്ടം തട്ടിപ്പുകൾ തടയാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

Nineteen years after being blindsided by the Kattappana police a woman has been arrested in a case of embezzling money by pawning a valuable item

Next TV

Related Stories
പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

Jun 30, 2025 08:27 AM

പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

കാട്ടാനകളെ തുരത്താനുള്ള പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതരമായി...

Read More >>
ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

Jun 26, 2025 03:13 PM

ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം...

Read More >>
 കനത്ത മഴ;  ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

Jun 25, 2025 04:27 PM

കനത്ത മഴ; ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ...

Read More >>
ഇടുക്കിയിൽ ഗൃഹനാഥനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Jun 25, 2025 08:24 AM

ഇടുക്കിയിൽ ഗൃഹനാഥനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നെടുങ്കണ്ടം പച്ചടിയില്‍ ഗൃഹനാഥനെ വീടിനുളളില്‍ മരിച്ച നിലയില്‍...

Read More >>
Top Stories










//Truevisionall