ഇടുക്കി: (truevisionnews.com) ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം . വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം . മൂന്നാർ പോതമേടാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികളായ എട്ടുപേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.
വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കോയമ്പേട് ഊരാപക്കത്തുനിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ. പരിക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.gif)

അതേസമയം കോട്ടയം കോടിമതയിൽ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കു മാറ്റിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ടയം കോടിമതയിലായിരുന്നു സംഭവം. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊലേറോ ജീപ്പ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിച്ചു.
ഇടിയുടെ ആഘാതത്തിൽ ബൊലേറോ ജീപ്പ് പൂർണമായും തകർന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ രക്ഷാ പ്രവർത്തനം നടത്തിയത്.
Trekking jeep falls 50 feet deep gorge Munnar Homeowner dies tragically
