---
title: "'ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല; ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും' - ചിന്ത ജെറോം"
english_title: "The word capital punishment was not mentioned in the conference the leadership will respond to the allegations Chinta Jerome"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304948/the-word-capital-punishment-was-not-mentioned-in-the-conference-the-leadership-will-respond-to-the-allegations-chinta-jerome"
published_at: "2025-07-27T16:49:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68860ba61c87c_GDFGF.jpg"
keywords: []
---

# 'ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല; ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും' - ചിന്ത ജെറോം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** വിഎസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം ആരും ഉയർത്തിയിട്ടില്ലെന്ന് ചിന്ത ജെറോം. ആലപ്പുഴ സമ്മേളനത്തിൽ ആരും ക്യാപിറ്റൽ പണിഷ്മൻ്റ് എന്നൊരു വാക്ക് പോലും ആരും പറഞ്ഞിട്ടില്ലെന്ന് ചിന്ത ജെറോം പറഞ്ഞു. സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പ്രതികരിച്ചു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** വിഎസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം ആരും ഉയർത്തിയിട്ടില്ലെന്ന് ചിന്ത ജെറോം. ആലപ്പുഴ സമ്മേളനത്തിൽ ആരും ക്യാപിറ്റൽ പണിഷ്മൻ്റ് എന്നൊരു വാക്ക് പോലും ആരും പറഞ്ഞിട്ടില്ലെന്ന് ചിന്ത ജെറോം പറഞ്ഞു. സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരിടവേളയ്ക്കു ശേഷമാണ് സംസ്ഥാന സിപിഎമ്മിൽ വീണ്ടും ക്യാപിറ്റൽ പണിഷ്മെൻറ് വിവാദം കത്തുന്നത്. ഒരു കൊച്ചു പെൺകുട്ടിയുടെ ക്യാപിറ്റൽ പണിഷ്മെൻറ് പരാമർശത്തെ തുടർന്നാണ് ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് അച്യുതാനന്ദൻ ഇറങ്ങിപ്പോയതെന്ന് മുതിർന്ന് സിപിഎം നേതാവ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയതാണ് പുതിയ വിവാദം. വിഎസിൻറെ വിയോഗശേഷം ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം എടുത്തിട്ട പിരപ്പൻകോട് മുരളിയെ പല്ലും നഖവുമുപയോഗിച്ച് സിപിഎം നേതൃത്വം നേരിടുന്നതിനിടെയാണ് പുതിയ തുറന്നുപറച്ചിൽ.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചുപെൺകുട്ടി വിഎസിന് ക്യാപിറ്റൽ പണിഷ്മെൻറ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാനാകാതെ വിഎസ് അച്യുതാനന്ദൻ വേദിവിട്ടു. ഏകനായി ദുഖിതനായി, പക്ഷേ തലകുനിക്കാതെ ഒന്നും മിണ്ടാതെ ആരേയും നോക്കാതെ വിഎസ് വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് ലേഖനത്തിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304948/the-word-capital-punishment-was-not-mentioned-in-the-conference-the-leadership-will-respond-to-the-allegations-chinta-jerome)